സർട്ടിഫിക്കറ്റ് നൽകാൻ സംസ്ഥാന സർക്കാരിൻ്റെ labsys.health.kerala.gov.in എന്ന സൈറ്റിൽ  രജിസ്റ്റർ ചെയ്തു എസ്ആർഎഫ് ഐഡി ചേർക്കണം. 

തിരുവനന്തപുരം: സംസ്ഥാനത്തെ ലാബുകളിലെ കോവിഡ് പരിശോധന സർട്ടിഫിക്കറ്റ് വിതരണം പ്രതിസന്ധിയിൽ. ഓരോ വ്യക്തിയുടെയും പരിധോധനാ വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ട സംസ്ഥാന സർക്കാർ വെബ്‌സൈറ്റ് രാവിലെ മുതൽ തകരാറിലായതാണ് പ്രതിസന്ധിക്ക് കാരണം. 

Add Asianetnews as a Preferred SourcegooglePreferred

സർട്ടിഫിക്കറ്റ് നൽകാൻ സംസ്ഥാന സർക്കാരിൻ്റെ labsys.health.kerala.gov.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്തു എസ്ആർഎഫ് ഐഡി ചേർക്കണം. എന്നാൽ സൈറ്റ് തകരാറിലായതോടെ രജിസ്ട്രേഷൻ തടസപ്പെട്ടിരിക്കുകയാണ്. സംസ്ഥാനത്തിന് പുറത്തേക്കും വിദേശത്തേക്കും പോകുന്നവർക്കുള്ള കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിൽ എസ്ആർഎഫ് ഐഡി നിർബന്ധമാണ്. 

വെബ്‌സൈറ്റ് തകരാറിലായതിനാൽ പരിശോധനാ ഫലങ്ങൾ ഔദ്യോഗികമായി നൽകാനാവുന്നില്ലെന്ന് ലാബ് അധികൃതർ പറയുന്നു. ലാബ് ഉടമകളുടെ സംഘടനയായ അക്രഡിറ്റഡ് മോളികുലാർ ടെസ്റ്റിംഗ് ലബോറട്ടറീസ് അസോസിയേഷൻ ആരോഗ്യ വകുപ്പ് അധികൃതരെ പരാതിയറിയിച്ചിട്ടുണ്ട്. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇക്കാര്യത്തിൽ നടപടിയായിട്ടില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona