Asianet News MalayalamAsianet News Malayalam

വയനാട്ടിയിലെത്തിയത് ഇരുട്ടിയില്‍ ഭീതി പരത്തിയ കടുവ? കാല്‍പ്പാട് പരിശോധനയില്‍ സൂചനകള്‍

കടുവയുടെ കാൽപ്പാട് പരിശോധനയിൽ വനം വകുപ്പിന് ഇതിന്‍റെ സൂചനകൾ ലഭിച്ചു. ആറളം ഫാമിലും പരിസരങ്ങളിലും ഈ കടുവയുടെ സാധിധ്യമുണ്ടായിരുന്നതായാണ് നിഗമനം. 

It is suspected that the tiger in Kannur Iritty took the life of the farmer in wayanad
Author
First Published Jan 16, 2023, 10:23 PM IST

വയനാട്: പുതുശ്ശേരിയിൽ കർഷകന്‍റെ ജീവനെടുത്തത് കണ്ണൂർ ഇരിട്ടിയിലെ കടുവയെന്ന് സംശയം. ദിവസങ്ങളോളം  ഇരിട്ടിയിലെ ജനവാസ മേഖലകളെ ഭീതിയിലാഴ്‌ത്തിയ കടുവയാണ്‌ വയനാട്ടിലെത്തിയതെന്നാണ്‌ വിലയിരുത്തൽ. കടുവയുടെ കാൽപ്പാട് പരിശോധനയിൽ വനം വകുപ്പിന് ഇതിന്‍റെ സൂചനകൾ ലഭിച്ചു. ആറളം ഫാമിലും പരിസരങ്ങളിലും ഈ കടുവയുടെ സാധിധ്യമുണ്ടായിരുന്നതായാണ് നിഗമനം. കണ്ണൂർ ജില്ലയോട്‌ ചേർന്നുള്ള വയനാട്ടിലെ തവിഞ്ഞാൽ പഞ്ചായത്തിലെ വെൺമണി മുതൽ പടിഞ്ഞാറത്തറയിലെ കുപ്പാടിത്തറവരെയും ഈ കടുവയുടെ കാൽപ്പാടുകൾ പതിഞ്ഞിരുന്നു. കൂടുതൽ പരിശോധനകൾക്ക് ശേഷം ഓദ്യോഗികമായി  സ്ഥിരീകരിക്കുമെന്ന് വനം വകുപ്പ്.

Follow Us:
Download App:
  • android
  • ios