കൊച്ചി ഓഫീസിലുണ്ടായത് എസ് എഫ് ഐയുടെ പ്രതിഷേധമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം
കൊച്ചി : ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജിയണൽ ഓഫീസില്‍ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപെടുത്തുകയും പ്രവര്‍ത്തനം തടസപെടുത്തുകയും ചെയ്ത് സംഭവത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൊച്ചി ഓഫീസിലുണ്ടായത് എസ് എഫ് ഐയുടെ പ്രതിഷേധമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം. പ്രതിഷേധം എത്രത്തോളമാകാമെന്നതാണ് പ്രധാനം. ഇക്കാര്യം പരിശോധിക്കാമെന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു. എന്നാൽ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു മന്ത്രി കെ എൻ ബാലഗോപാലിന്റെ പ്രതികരണം. വിഷയത്തിൽ പിന്നീട് പ്രതികരിക്കാമെന്നും ധനമന്ത്രി അറിയിച്ചു.



