വെറുപ്പിന്‍റെ  രാഷ്ട്രീയത്തിന് പരിധിയുണ്ടെന്ന് തെളിഞ്ഞുവെന്ന് ശശി തരൂർ.കര്‍ണാടക വിജയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍

ദില്ലി: കര്‍ണാടകത്തില്‍ ഒറ്റക്ക് കേവല ഭൂരിപക്ഷം നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നതില്‍ സന്തോഷിച്ച് പ്രതികരണവുമായി നേതാക്കള്‍ രംഗത്ത്.ഇത് കോൺഗ്രസിന്‍റെ തിരിച്ചുവരവാണെന്ന് കെസി വേണുഗോപാോൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എംഎൽഎമാരുടെ നിലപാട് കൂടി അറിഞ്ഞ് മുഖ്യമന്ത്രിയെ നിശ്ചയിക്കും.വെറുപ്പിന്‍റെ രാഷ്ട്രീയത്തിന് പരിധിയുണ്ടെന്ന് തെളിഞ്ഞുവെന്ന് ശശി തരൂർ പറഞ്ഞു.പ്രതിപക്ഷത്തിന്‍റെ ഐക്യത്തിന്‍റെ സമയമാണിത്..വലിയസന്തോഷംനിറഞ്ഞനിമിഷമണിത്.പ്രാദേശിക നേതൃത്വത്തിന്‍റെ ശക്തിയാണ് വിജയത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.

ശിവകുമാറോ സിദ്ധരാമയ്യയോ; മുഖ്യമന്ത്രിയെ ഒറ്റക്കെട്ടായി തീരുമാനിക്കുമെന്ന് പ്രവര്‍ത്തകര്‍| Karnataka

അതേസമയം കർണാടകയിലെ തോൽവിയുടെ കാരണം പരിശോധിച്ച് ദേശീയ നേതൃത്വം നടപടി എടുക്കുമെന്ന് ബിജെപി വ്യക്തമാക്കി. ഓരോ സ്ഥാനാർഥികളുടേയും പ്രവർത്തനങ്ങൾ വിലയിരുത്തും, കർണാടകത്തിലെ തോൽവി മോദിയെ ബാധിക്കില്ല, ലോക്സഭാ തെരഞ്ഞെടുപ്പിൽ കർണാടകത്തിൽ അടക്കം വിജയം ഉറപ്പെന്നും ബിജെപി ദേശീയ വക്താവ് സെയ്ദ് സാഫർ ഇസ്ലാം ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജനവിധിസ്വാഗതം ചെയ്യുന്നുവെന്നും ,.തോൽവിയും വിജയവും ഒരുപോലെ സ്വീകരിക്കുന്നുവെന്നും എച്ച്ഡികുമാരസ്വാമി പറഞ്ഞു. ഈ തോൽവി അന്തിമമല്ല, എപ്പോഴും ജനങ്ങൾക്കൊപ്പമാണ്.വരും ദിവസങ്ങളിൽ സംഘടനാ പ്രവർത്തനാം സജീവമാക്കിപാർട്ടി കെട്ടിപ്പടുക്കാൻ പ്രവർത്തിക്കും. കർണാടകയിൽ വരാൻ പോകുന്ന സർക്കാരിന് വിജയാശംസകൾ.ജനക്ഷേമത്തിനായി അവർ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു

കര്‍ണാടകം തൂത്തുവാരി കോണ്‍ഗ്രസ്; അവശേഷിക്കുന്നത് രണ്ട് റൗണ്ടുകള്‍ മാത്രം|Karnataka Election Result