മലപ്പുറം: മുസ്ലീംലീഗ് ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി പാർട്ടിയുടെ മലപ്പുറം ജില്ലാ സെക്രട്ടറി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ശക്തമായി ഇടപെടാതെ കരയ്ക്ക് കയറി നിന്ന് ന്യായം പറഞ്ഞു പോകാനില്ലെന്ന് ബിഹാർ തെരഞ്ഞെടുപ്പിലെ അസാദുദ്ദീൻ ഒവൈസിയുടെ മുന്നേറ്റം ചൂണ്ടിക്കാട്ടി മുസ്ലീം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണിശ്ശേരി വി‍മ‍ർശിച്ചു. 

ബീഹാറിൽ അസദുദ്ദീൻ ഉവൈസി മുന്നേറിയപ്പോൾ മുസ്ലീം ലീഗിന് മാറി നിന്ന് നോക്കി നിൽക്കേണ്ടി വന്ന സാഹചര്യം ചർച്ച ചെയ്യണം. ജീവകാരുണ്യവും കോടതി വ്യവഹാരങ്ങളും മാത്രം കൈകാര്യം ചെയ്തു കൊണ്ട് രാഷ്ട്രീയ ബോധം സൃഷ്ടിച്ചെടുക്കാനാവില്ലെന്നും നൗഷാദ് മണ്ണിശ്ശേരി കുറ്റപ്പെടുത്തുന്നു. ഒരു പത്രത്തിനു നൽകിയ ലേഖനത്തിലാണ് നൗഷാദ് മണ്ണിശേരി മുസ്ലീം ലീ​ഗിൻ്റെ ദേശീയതലത്തിലെ നിലപാടുകൾക്കെതിരെ വിമർശനം നടത്തിയത്.