മാർച്ച് മുതൽ മണ്ണെണ്ണ ലിറ്ററിന് 25 രൂപ നിരക്കിൽ കൊടുക്കും. 177 കോടി സബ്‌സിഡി ഇതുവരെ കൊടുത്തുവെന്നും മേഴ്‍സിക്കുട്ടിയമ്മ പറഞ്ഞു. 

തിരുവനന്തപുരം: മത്സ്യത്തൊഴിലാളികള്‍ക്ക് പത്ത് ആഴക്കടൽ മൽസ്യബന്ധന യാനങ്ങൾ കൊച്ചി ഷിപ്പ് യാര്‍ഡ് മുഖേന നല്‍കുമെന്ന് ഫിഷറീസ് മന്ത്രി മേഴ്‍സിക്കുട്ടിയമ്മ. എട്ട് മാസത്തിനുള്ളിൽ യാനങ്ങൾ നല്‍കും. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി നിർമിച്ച വീടുകൾ, ഫ്ലാറ്റുകൾ എന്നിവ തുറന്നു കൊടുക്കും. മാർച്ച് മുതൽ മണ്ണെണ്ണ ലിറ്ററിന് 25 രൂപ നിരക്കിൽ കൊടുക്കും. 177 കോടി സബ്‌സിഡി ഇതുവരെ കൊടുത്തുവെന്നും മേഴ്‍സിക്കുട്ടിയമ്മ പറഞ്ഞു.