ദില്ലി: കോതമംഗലം പള്ളി ഏറ്റെടുക്കുന്നതിനെതിരെ യാക്കാബോയ വിഭാഗം സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ഹർജി ഫയൽ ചെയ്യാൻ കാല  താമസം ഉണ്ടായെന്നും കക്ഷി അല്ലാത്തവരുടെ ഹർജി അനുവദിക്കാൻ സാധിക്കില്ലെന്നും കോടതി പറഞ്ഞു. ജനുവരി എട്ടിനകം പളളി സംസ്ഥാന സർക്കാർ ഏറ്റെടുക്കണമെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്.  അതിന് കഴിയുന്നില്ലെങ്കിൽ സിആർ പി എഫ് പളളി ഏറ്റെടുക്കണം. കേന്ദ്ര സേനയുടെ പളളിപ്പുറം ക്യാമ്പിനാകും ഇതിന്‍റെ ചുമതല. കോടതി ഉത്തരവ് സിആർപിഎഫിനെ അറിയിക്കാൻ അഡീഷണൽ സോളിസിറ്റർ ജനറലിനെ ചുമതലപ്പെടുത്തി.