എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയിലാണ് വിശദീകരണം നൽകിയത്. പ്രതികൾ ജയിൽ അധികൃതരോട് മോശമായി പെരുമാറുന്നുവെന്ന്  ഡിജിപി കോടതിയിൽ വ്യക്തമാക്കി. 

തിരുവനന്തപുരം: നയതന്ത്രചാനൽ വഴിയുള്ള സ്വർണ്ണക്കടത്തിൽ ബിജെപി, കോൺഗ്രസ് നേതാക്കൾക്ക് പങ്കുണ്ടെന്ന് മൊഴി നൽകാൻ പൂജപ്പുര ജയിൽ അധികൃതർ ഭീഷണിപ്പെടുത്തിയെന്ന കേസിലെ പ്രതി സരിത്തിന്റെ പരാതിയിൽ ജയിൽ ഡിജിപി കോടതിക്ക് റിപ്പോർട്ട്‌ കൈമാറി. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയിലാണ് വിശദീകരണം നൽകിയത്. പ്രതികൾ ജയിൽ അധികൃതരോട് മോശമായി പെരുമാറുന്നുവെന്ന് ഡിജിപി കോടതിയിൽ വ്യക്തമാക്കി. 

ജയിലിൽ ഭീഷണി, ചില നേതാക്കളുടെ പേര് പറയാൻ നിർബന്ധിച്ചെന്നും സ്വർണക്കടത്ത് കേസ് പ്രതി സരിത്

ദിവസങ്ങളോളം ഉറങ്ങാൻ അനുവദിക്കാതെ, ജയിൽ ഉദ്യോഗസ്ഥർ സമ്മർദ്ദത്തിലാക്കിയെന്നാണ് സരിത്ത് കോടതിയിൽ മൊഴി നൽകിയിട്ടുള്ളത്. എൻഐഎ കേസിൽ റിമാൻഡ് പുതുക്കാൻ കോടതിയിൽ ഓൺലൈനായി ഹാജരാക്കിയപ്പോഴാണ് സരിത്ത് അഭിഭാഷകൻ മുഖേന ഇക്കാര്യം കോടതിയെ അറിയിച്ചത്. ജയിലിൽ നിരന്തരം ഭീഷണിയുണ്ടെന്നും ചില നേതാക്കളുടെ പേര് പറയാൻ നിർബന്ധിക്കുന്നുവെന്നും പരാതിയിലുണ്ട്. ഉദ്യോഗസ്ഥരുടെ നടപടി, കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും വിചാരണ തടവുകാരെ സമ്മർദ്ദത്തിലാക്കി മൊഴി മാറ്റാൻ ശ്രമിക്കുന്നത് കോടതി നടപടിയിലെ ഇടപെടലാണെന്നുമാണ് കേന്ദ്രത്തിന്‍റെ നിലപാട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona