Asianet News MalayalamAsianet News Malayalam

'വാഹന പരിശോധനയ്ക്കിടെ ഭാര്യയോട് അപമര്യാദയായി പെരുമാറി'; എസ്ഐക്കെതിരെ പരാതിയുമായി ഡിഐജി

ആലപ്പുഴ നോർത്ത് എസ്ഐക്കെതിരെ പരാതി നൽകിയത് ജയിൽ ഡിഐജി എം.കെ.വിനോദ്‍കുമാർ

Jail DIG files complaint against Alappuzha North SI
Author
Alappuzha, First Published Jul 20, 2022, 4:24 PM IST

ആലപ്പുഴ: ആലപ്പുഴയിലെ പൊലീസ് ഉദ്യോഗസ്ഥനെതിരെ ജയിൽ ഡിഐജി, ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ആലപ്പുഴ നോർത്ത് എസ്ഐ മനോജിനെതിരെയാണ് ഡിഐജി എം.കെ.വിനോദ്‍കുമാർ  പരാതി നൽകിയത്. വാഹന പരിശോധനയ്ക്കിടെ എസ്ഐ ഭാര്യയോട് മോശമായി പെരുമാറിയെന്നാണ് പരാതി. വാഹനം തടഞ്ഞു നിർത്തി  രേഖകൾ  ആവശ്യപ്പെട്ടെന്നും പിന്നീട്  ഹാജരാക്കാം എന്ന് പറഞ്ഞപ്പോൾ എസ്ഐ തട്ടിക്കയറിയെന്നുമാണ് പരാതി. നാട്ടുകാർക്ക് മുന്നിൽ സ്ത്രീ എന്ന പരിഗണന നൽകാതെ മോശമായി പെരുമാറിയെന്നും എസ്‍പിക്ക് നൽകിയ പരാതിയിലുണ്ട്. അമ്മയ്ക്ക് മരുന്ന് വാങ്ങാൻ പോകുന്നതിനിടയിലാണ് സംഭവം. തന്നോട് ഫോണിൽ സംസാരിക്കാൻ ഭാര്യ ആവശ്യപ്പെട്ടെങ്കിലും എസ്ഐ കൂട്ടാക്കിയില്ല എന്നും പരാതിയിൽ ബോധിപ്പിച്ചിട്ടുണ്ട്. 

ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സിലെ കൂട്ടമരണം; സിസിടിവി ഉണ്ടായിരുന്നു, ഭാര്യയുടെ ആത്മഹത്യ റെനീസ് തത്സമയം കണ്ടു?

ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴ്സില്‍ രണ്ട് മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്യുന്നത്  ഭർത്താവും പൊലീസുകാരനുമായ  റെനീസി, സിസിടിവി ക്യാമറയിലൂടെ തല്‍സമയം കണ്ടിരിക്കാമെന്ന് നിഗമനം. ഭാര്യ അറിയാതെ ക്വാര്‍ട്ടേഴ്സിനുള്ളില്‍ സ്ഥാപിച്ചിരുന്ന ക്യാമറ റെനീസിന്‍റെ മൊബൈല്‍ ഫോണിലാണ് ബന്ധിപ്പിച്ചിരുന്നത്. ക്യാമറയിലെ ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസ് ഫോറന്‍സിക് ലാബിന്‍‍റെ സഹായം തേടിയിരിക്കുകയാണ്

കഴിഞ്ഞ മെയ് 9നാണ് രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന് നജ്‍ല ആലപ്പുഴ എആര്‍ ക്യാമ്പ് പൊലീസ് ക്വാര്‍ട്ടേഴ്സില്‍ ആത്മഹത്യ ചെയ്തത്. ഭര്‍ത്താവും പൊലീസുകാരനുമായ റെനീസിന്‍റെ നിരന്തര പീഡനങ്ങളും പരസ്ത്രീ ബന്ധങ്ങളുമാണ് ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കേസിന‍്റെ അന്വേഷണ വേളയിലാണ് നജ്‍ലയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ റെനീസ് ക്വാര്‍ട്ടേഴ്സില്‍ രഹസ്യമായി സിസിടിവി ക്യാമറ സ്ഥാപിച്ചത് പൊലീസ് കണ്ടെത്തിയത്.

ക്വാര്‍ട്ടേഴ്സിന്‍റെ ഒന്നാം നിലയിലായിരുന്നു നജ്‍ല താമസിച്ചിരുന്നത്. ഇവിടെ ഹാളില്‍ സ്ഥാപിച്ച സിസിടിവി ക്യാമറ റെനീസിന്‍റെ മൊബൈല്‍ ഫോണുമായാണ് ബന്ധിപ്പിച്ചിരുന്നത്. നജ്‍ല ആത്യമഹത്യ ചെയ്ത കിടപ്പുമുറിയും ക്യാമറയുടെ പരിധിയില്‍ വരും.

Follow Us:
Download App:
  • android
  • ios