കുറുക്കോളി മൊയ്തീൻ എംഎൽഎമാരുടെ പ്രതിനിധിയാകും. മുൻ ചെയർമാൻ ഹംസ നൽകിയ കേസ് ഹൈക്കോടതിയിൽ നിൽക്കെയാണ് പുനഃസംഘടിപ്പിച്ചത്.
കോഴിക്കോട്: സർക്കാർ പുനഃസംഘടിപ്പിച്ച വഖഫ് ബോർഡിൽ ജമാഅത്തെ ഇസ്ലാമി പ്രതിനിധിയെയും ഉൾപ്പെടുത്തി. മലപ്പുറം ജില്ലയിലെ മേലാറ്റൂർ പഞ്ചായത്ത് അംഗം ജസീം സബാഹിനെയാണ് ഉൾപ്പെടുത്തിയത്. യുഡിഎഫ് പിന്തുണയിൽ സ്വതന്ത്രനായി വിജയിച്ച സബാഹ് വെൽഫെയർ പാർട്ടി അംഗമാണ്. ജമാഅത്തെ ഇസ്ലാമി പ്രാതിനിധ്യം വിവാദമാക്കേണ്ടെന്ന് പുതിയ ചെയർമാൻ മായിൻ ഹാജി പ്രതികരിച്ചു. രണ്ട് അമുസ്ലിം അംഗങ്ങളുടെ നിയമനം നടത്തേണ്ടത് സംസ്ഥാന സർക്കാറാണെന്നും നിയമനം നടത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രതികരിച്ചു. എല്ലാ വിഭാഗം സംഘടനകൾക്കും പ്രാതിനിധ്യം ഉണ്ടാകുമെന്നും നിയമവും നീതിയും നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുനമ്പം ഭൂമിയിൽ നിയമം നടപ്പാക്കുമെന്നും മായിൻ ഹാജി പറഞ്ഞു. സമസ്ത മുശാവറയിൽ നിന്ന് പുറത്താക്കപ്പെട്ട മുസ്തഫൽ ഫൈസിയെ ബോർഡ് അംഗമായി തെരഞ്ഞെടുത്തിരുന്നു. കുറുക്കോളി മൊയ്തീൻ എംഎൽഎമാരുടെ പ്രതിനിധിയാകും. മുൻ ചെയർമാൻ ഹംസ നൽകിയ കേസ് ഹൈക്കോടതിയിൽ നിൽക്കെയാണ് പുനഃസംഘടിപ്പിച്ചത്.
