യുവ നേതാക്കളെ ഒഴിവാക്കിയതിൽ പോഷക സംഘടനകളുടെയും ജാമിഅഃ പൂർവ വിദ്യാർത്ഥി സംഘടനകളുടെയും പ്രാദേശിക ഘടകങ്ങൾ പ്രതിഷേധം തുടരുകയാണ്. എന്നാല്‍, യുവനേതാക്കളെ ഒഴിവാക്കിയ കാര്യത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു സമ്മേളനം തുടങ്ങുന്നതിനു മുമ്പേ സാദിഖലി തങ്ങള്‍ നടത്തിയ പ്രതികരണം
മലപ്പുറം:സമസ്തയിലെ ലീഗ് വിരുദ്ധ നിലപാടെടുക്കുന്ന യുവ നേതാക്കളെ പട്ടിക്കാട് ജാമിഅ നൂരിയ വാര്‍ഷിക സമ്മേളനത്തില്‍ നിന്നും ഒഴിവാക്കിയതില്‍ പരോക്ഷമായി അതൃപ്തി പ്രകടിപ്പിച്ച് പാണക്കാട് മുഈനലി തങ്ങള്‍. മുന്‍ വര്‍ഷങ്ങളിലേത് പോലെ സമസ്തയിലെ എല്ലാവര്‍ക്കും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കാന്‍ കഴിയണമെന്ന് ജാമിയ നൂരിയ വാര്‍ഷിക സമ്മേളനത്തിന്‍റ ഉദ്ഘാടന വേദിയില്‍ അദ്ദേഹം പറഞ്ഞു. പാണക്കാട് സാദിഖലി തങ്ങളേയും പി കെ കുഞ്ഞാലിക്കുട്ടിയേയും വേദിയിലിരുത്തിയായിരുന്നു മു ഈനലി തങ്ങളുടെ പരാമര്‍ശം. എസ് വൈ എസ് സംസ്ഥാന വർക്കിംഗ് സെക്രട്ടറി ഹമീദ് ഫൈസി അമ്പലക്കടവ്, എസ് കെ എസ് എസ് എഫ് നേതാവ് സത്താർ പന്തല്ലൂർ തുടങ്ങിയ നേതാക്കളെ പട്ടിക്കാട് ജാമിഅഃ നൂരിയാ സമ്മേളനത്തിൽ നിന്നും ഒഴിവാക്കിയതിനെ ചൊല്ലി സമസ്തയിൽ ചേരി പോര് രൂക്ഷമാണ്. ഇതിനിടയിലാണ് ജാമിയാ നൂരിയ വാര്‍ഷിക സമ്മേളനത്തിന് കൊടിയുയര്‍ന്നത്.
ജാമിഅഃ നൂരിയാ അറബിക് കോളേജിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ പാണക്കാട് സാദിഖലി തങ്ങൾ വിവാദ വിഷയം പരാമർശിച്ചില്ല. എന്നാൽ പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കളെ വേദിയിൽ ഇരുത്തിയാണ് ഒരു വിഭാഗം സമസ്ത നേതാക്കളെ ഒഴിവാക്കിയതിലുള്ള വിഷമം പാണക്കാട് മു ഈനലി തങ്ങൾ പ്രകടിപ്പിച്ചത്. സമസ്തയിലെ എല്ലാ നേതാക്കൾക്കും ഇത്തവണ വരാൻ കഴിഞ്ഞിട്ടല്ലെന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. സമസ്ത ജനറൽ സെക്രട്ടറി ആലി കുട്ടി മുസ്‌ലിയാർ ഉൾപ്പെടെയുള്ളവരും സമ്മേളനത്തിനെത്തിയിരുന്നു.
അതേസമയം, യുവ നേതാക്കളെ ഒഴിവാക്കിയതിൽ പോഷക സംഘടനകളുടെയും ജാമിഅഃ പൂർവ വിദ്യാർത്ഥി സംഘടനകളുടെയും പ്രാദേശിക ഘടകങ്ങൾ പ്രതിഷേധം തുടരുകയാണ്. സാദിഖ് അലി തങ്ങൾ ഉൾപ്പെടെ ഉള്ള ലീഗ് നേതാക്കള്‍ ഇടപെട്ടാണ് സമസ്തയിലെ യുവനേതാക്കളെ ഒഴിവാക്കിയതെന്ന ആരോപണമാണ് ഇവരുയര്‍ത്തുന്നത്. എന്നാല്‍, യുവനേതാക്കളെ ഒഴിവാക്കിയ കാര്യത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു സമ്മേളനം തുടങ്ങുന്നതിനു മുമ്പേ സാദിഖലി തങ്ങള്‍ നടത്തിയ പ്രതികരണം. സിഐ സി വിവാദം ,വഖഫ് ബോര്‍ഡ് നിയമനം തുടങ്ങി അടുത്തിടെയുണ്ടായ പല വിഷയങ്ങളിലും സമസ്തയിലെ ലീഗ് വിരുദ്ധരെടുത്ത നിലപാടുകള്‍ ലീഗ് സമസ്ത ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു.
ജാമിഅ നൂരിയ്യ സമ്മേളനം; സമസ്തയിലെ യുവ നേതാക്കളെ ഒഴിവാക്കിയ സംഭവം അറിയില്ലെന്ന് സാദിഖലി തങ്ങൾ
മുക്കുപണ്ടം പണയം വെച്ച് 1.20 ലക്ഷം തട്ടി; മുന്‍ ഹണി ട്രാപ്പ് കേസിലെ പ്രതി അറസ്റ്റില്‍

