മുക്കുപണ്ടം പണയം വെച്ച കേസിൽ നേരത്തെ രുക്സാനയുടെ ഭർത്താവ് സജീറും സുഹൃത്ത് സുധീഷും പിടിയിലായിരുന്നു

ആലപ്പുഴ: മുൻ ഹണി ട്രാപ്പ് കേസിലെ പ്രതി മുക്കുപണ്ടം പണയം വെച്ച കേസിൽ പിടിയിൽ. തൃശ്ശൂർ സ്വദേശി രുക്സാന ആണ് മാവേലിക്കര പൊലീസിന്‍റെ പിടിയിലായത്. മാവേലിക്കരയിലെ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ചു ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. കേരളത്തിലെ പ്രമാദമായ ഹണി ട്രാപ്പ് കേസിൽ പ്രതിയായിരുന്നു രുക്സാന. മുക്കുപണ്ടം പണയം വെച്ച കേസിൽ നേരത്തെ രുക്സാനയുടെ ഭർത്താവ് സജീറും സുഹൃത്ത് സുധീഷും പിടിയിലായിരുന്നു. ഒളിവിൽ പോയ രുക്സാനയെ തൃശ്ശൂർ വടക്കാഞ്ചേരിയിൽ നിന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

തമിഴ്നാട്ടിൽ സുകുമാരക്കുറുപ്പ് മോഡൽ കൊലപാതകം!1കോടിയുടെ ഇന്‍ഷുറന്‍സിനായി മറ്റൊരാളെ കഴുത്തുഞെരിച്ച് കൊന്നു


Asianet News Live | Malayalam News Live | PM Modi | Kerala School Kalolsavam 2024 | #Asianetnews