Asianet News MalayalamAsianet News Malayalam

'എജ്ജാതി കേരളം'; ഗ്രാമ പഞ്ചായത്തുകളുടെ പ്രവർത്തനം കണ്ട് പഠിക്കാന്‍ കശ്മീര്‍ സംഘം

രാജ്യത്തെ മികച്ച തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തന രീതി മനസിലാക്കുകയും കശ്മീരിൽ നടപ്പാക്കേണ്ട മാതൃത തയ്യാറാക്കുകയുമാണ് ലക്ഷ്യം

jammu kashmir team visit kerala to study grama panchayat functioning
Author
Pathanamthitta, First Published Jan 23, 2020, 6:56 PM IST

പത്തനംതിട്ട: കേരളത്തിലെ ഗ്രാമ പഞ്ചായത്തുകളുടെ പ്രവർത്തനം മനസിലാക്കാൻ ജമ്മു കശ്മീരിൽ നിന്നുള്ള 30 അംഗ സംഘമെത്തി. സംസ്ഥാനത്ത് ഇരവിപേരൂർ പഞ്ചായത്താണ് സംഘം പഠനത്തിനായി തെരഞ്ഞെടുത്തത്. ഇന്ത്യൻ സൈന്യവും ചെന്നൈയിൽ നിന്നുള്ള അരുൺ ജെയ്ൻ ഫൗണ്ടേഷനും സഹകരിച്ച് നടപ്പാക്കുന്ന മിഷൻസമൃദ്ധിയുടെ ഭാഗമായാണ് സന്ദർശനം.

ഇന്ത്യൻ അതിർത്തിയിലെ ബരാമുള്ള, കുപ്‍വാര ജില്ലകളിൽ നിന്നുള്ള ഗ്രാമപഞ്ചായത്ത് തലവന്മാരായ സർപ്പഞ്ച്മാരാണ് തദ്ദേശ സ്ഥാപനങ്ങളെപ്പറ്റി പഠിക്കാൻ കേരളത്തിലെത്തിയത്. രണ്ട് ദിവസമായിരുന്നു സന്ദർശനം. പ്രധാനമന്ത്രിയുടെ പൊതുഭരണ അവാർഡ്,ദേശീയ ജൈവ വൈവിദ്ധ്യ പുരസ്കാരം എന്നിവ നേടിയതാണ് ഇരവിപേരൂരിനെ സംഘം മാതൃകയാക്കിയെടുക്കാൻ കാരണം.

ഇരവിപേരൂരിന് പുറമെ മഹാരാഷ്ട്രയിലെ രണ്ടും ഒറീസയിലെ ഒന്നും ഗ്രാമപഞ്ചായത്തുകളിൽ സംഘം സന്ദർശനം നടത്തും. അരുൺജെയ്ൻ ഫൗണ്ടേഷൻ പ്രതിനിധി ശർമ്മിഷ്ഠ തന്നെ ഇക്കാര്യം വ്യക്തമാക്കി. രാജ്യത്തെ മികച്ച തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തന രീതി മനസിലാക്കുകയും കശ്മീരിൽ നടപ്പാക്കേണ്ട മാതൃത തയ്യാറാക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു.

Follow Us:
Download App:
  • android
  • ios