തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തില്‍ ജനകീയ സമിതികള്‍ രൂപീകരിച്ച് കടല്‍ക്ഷോഭം നേരിടാന്‍ സര്‍ക്കാര്‍ തീരുമാനം. കരാറുകാര്‍ക്ക് പകരം സമിതിയില്‍ മത്സ്യത്തൊഴിലാളികകളെ ഉള്‍പ്പെടുത്തിയാണ് തീരസംരക്ഷണം നടപ്പിലാക്കുക. ജില്ലാ കളക്ടര്‍ക്കാണ് ചുമതല. 

കടല്‍ക്ഷോഭത്തില്‍ നിന്ന് രക്ഷ നേടാന്‍ മണൽചാക്ക് നിറച്ച് താൽക്കാലിക തീരഭിത്തി തീർക്കും. അതിനാവശ്യമായ പണം ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് നൽകുമെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

എറണാകുളം, ചെല്ലാനത്ത് നാളെ മുതൽ ജനകീയ സമതിയുടെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങുമെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.