Asianet News MalayalamAsianet News Malayalam

'ജവാന്‍' മദ്യക്കുപ്പിയില്‍ അളവില്‍ കുറവ്; തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനെതിരെ കേസ്

ലീഗൽ മെട്രോളജി നെറ്റ് കണ്ടെന്റ് യൂണിറ്റാണ് പരിശോധനയ്ക്ക് ശേഷം കേസെടുത്തത്. സംഭവത്തില്‍ ഇന്ന് തിരുവല്ല കോടതിയിൽ റിപ്പോർട്ട് നൽകും.

Jawan Rum less quantity legal metrology department take case against tiruvalla travancore sugars and chemicals nbu
Author
First Published Dec 14, 2023, 9:53 AM IST

പത്തനംതിട്ട: ജവാൻ റം ബോട്ടിലിൽ അളവ് കുറവ് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരുവല്ല ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിനെതിരെ കേസെടുത്ത് ലീഗൽ മെട്രോളജി വിഭാഗം. ലീഗൽ മെട്രോളജി നെറ്റ് കണ്ടെന്റ് യൂണിറ്റാണ് പരിശോധനയ്ക്ക് ശേഷം കേസെടുത്തത്. സംഭവത്തില്‍ ഇന്ന് തിരുവല്ല കോടതിയിൽ റിപ്പോർട്ട് നൽകും.

ഒരു ലിറ്റർ ജവാൻ ബോട്ടിലിൽ അളവിൽ കുറവുണ്ടെന്നാണ് കണ്ടെത്തിയത്. രേഖാമൂലം പരാതി കിട്ടിയതിനാലാണ് ലീഗൽ മെട്രോളജി വിഭാഗം പരിശോധന നടത്തിയത്. എറണാകുളത്ത് നിന്നുള്ള ഉദ്യോഗസ്ഥ സംഘം ഇന്നലെയാണ് മണിക്കൂറോളം സ്ഥാപനത്തിൽ പരിശോധന നടത്തിയത്. 
അതേസമയം, ലീഗൽ മെട്രോളജി വിഭാഗത്തെ തള്ളി ട്രാവൻകൂർ ഷുഗേഴ്സ് & കെമിക്കൽസ് രംഗത്തെത്തി. അളവിൽ കുറവുണ്ടെന്ന വാദം അടിസ്ഥാന രഹിതമാണെന്ന് ട്രാവൻകൂർ ഷുഗേഴ്സ് & കെമിക്കൽസ് പറയുന്നു. ലീഗൽ മെട്രോളജി വിഭാഗത്തിന്റെ  അളവ് ഉപകരണം വച്ചു തന്നെയാണ് ഓരോ ബോട്ടിലും നിറയ്ക്കുന്നതെന്ന് വ്യക്തമാക്കിയ സ്ഥാപനം, കേസിനെ നേരിടുമെന്നും വിശദീകരിച്ചു. ബിവറേജസ് കോർപ്പറേഷന് വേണ്ടി ജവാൻ റം നിർമിക്കുന്ന സർക്കാർ സ്ഥാപനമാണ് തിരുവല്ല പുളിക്കീഴിലുള്ള ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ്.

Latest Videos
Follow Us:
Download App:
  • android
  • ios