കൊണ്ടു പോയ ഏജൻസിയോ കപ്പൽ കമ്പനിയോ കൃത്യമായ മറുപടി നൽകുന്നില്ലെന്നും വേണ്ട ഇടപെടൽ നടത്തി ജെറിൻ ഉൾപ്പടെ ഉള്ളവരെ നാട്ടിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ട് ജെറിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.
ആലപ്പുഴ: ഇറാനിൽ കപ്പലിൽ കുടുങ്ങിയ ആലപ്പുഴ സ്വദേശി ജെറിൻ നാട്ടിൽ തിരിച്ചെത്തി. നെടുമ്പാശേരിയിൽ വിമാനം ഇറങ്ങിയ ജെറിനെ മാതാപിതാക്കൾ സ്വീകരിച്ചു. ഇന്ത്യൻ എംബസിയും കെ സി വേണുഗോപാലുമാണ് സഹായിച്ചതെന്ന് ജെറിൻ പറഞ്ഞു. ഇറാനിൽ ഗുരുതര സാഹചര്യമെന്നും ജെറിൻ പ്രതികരിച്ചു.
ഇറാനിയൻ കപ്പലിൽ എഞ്ചിൻ ടെക്നീഷ്യനായി ജോലി ചെയ്യുകയായിരുന്നു ആലപ്പുഴ പള്ളിപ്പാട് സ്വദേശി ജെറിൻ. ജെറിൻ ഉൾപ്പെടെ 12 മലയാളികൾ കപ്പലിൽ കുടുങ്ങിയതായി വിവരം പുറത്തുവന്നിരുന്നു. കൊണ്ടു പോയ ഏജൻസിയോ കപ്പൽ കമ്പനിയോ കൃത്യമായ മറുപടി നൽകുന്നില്ലെന്നും വേണ്ട ഇടപെടൽ നടത്തി ജെറിൻ ഉൾപ്പടെ ഉള്ളവരെ നാട്ടിൽ എത്തിക്കണമെന്നും ആവശ്യപ്പെട്ട് ജെറിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.
ദുബായ് ബേസ്ഡ് ആയ സീ സ്റ്റാർ ഷിപ്പിങ് കമ്പനിയിലെ ഇറാൻ ചരക്ക് കപ്പലിൽ ആണ് ജെറിൻ ജോലി ചെയ്തിരുന്നത്. എട്ടുമാസമായി നാട്ടിൽ നിന്ന് പോയിട്ട്. മാർച്ചിൽ നാട്ടിൽ വരാനിരിക്കുകയായിരുന്നു. അതിനിടയിലാണ് ഫെബ്രുവരി 27ന് യുദ്ധം തുടങ്ങുന്നത്. കപ്പൽ ഇറാനികളുടേതായതിനാൽ ഇറാനിലെത്തിച്ചിരിക്കുകയായിരുന്നു. കുടുംബവുമായി ഫോണിൽ ബന്ധപ്പെടാൻ ജെറിന് സാധിച്ചിരുന്നു. തുടർന്നാണ് ഇപ്പോൾ ആശ്വാസവാർത്തയെത്തിയിരിക്കുന്നത്.

