Asianet News MalayalamAsianet News Malayalam

കളമശേരി സ്ഫോടനം വർഗീയ പ്രശ്നമാകും മുൻപ് സംസ്ഥാന സർക്കാർ നല്ല രീതിയിൽ ഇടപെട്ടു: പ്രശംസിച്ച് ജിഫ്രി തങ്ങൾ

മുസ്ലിം ലീഗുമായി സമസ്തയ്ക്ക് പ്രശ്നമില്ലെന്ന് പറഞ്ഞ അദ്ദേഹം എല്ലാ രാഷ്ട്രീയ കക്ഷികളുമായും നല്ല ബന്ധമാണെന്നും പ്രതികരിച്ചു

Jifri Muthukoya Thangal praises Kerala Govt intervention on Kalamassery bast kgn
Author
First Published Oct 31, 2023, 1:33 PM IST

കോഴിക്കോട്: കളമശേരി കൺവൻഷൻ സെന്റർ സ്ഫോടനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെ പ്രശംസിച്ച് സമസ്ത അധ്യക്ഷൻ ജിഫി മുത്തുക്കോയ തങ്ങൾ. സംസ്ഥാന സർക്കാർ നല്ല രീതിയിൽ പ്രശ്നം ഉണ്ടായപ്പോൾ ഇടപെട്ടെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. സ്ഫോടനവുമായി ബന്ധപ്പെട്ട് സത്യം പുറത്ത് വരുന്നതിന് മുൻപ് തന്നെ വ്യാജപ്രചാരണങ്ങൾ നടന്നു. സ്ഫോടനത്തെ വർഗീയവത്കരിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായി. കാളപെറ്റു എന്ന് കേട്ടപ്പോൾ കയറെടുക്കുന്ന അവസ്ഥയാണ് നടന്നത്. എന്നാൽ വർഗീയ പ്രശ്നം ആകുന്നതിന് മുമ്പ് സംസ്ഥാന സർക്കാർ നല്ല രീതിയിൽ ഇടപെട്ടു. പ്രതിയെ ഉടൻ പിടികൂടിയത് നേട്ടമായെന്നും അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗുമായി സമസ്തയ്ക്ക് പ്രശ്നമില്ലെന്ന് പറഞ്ഞ അദ്ദേഹം എല്ലാ രാഷ്ട്രീയ കക്ഷികളുമായും നല്ല ബന്ധമാണെന്നും ഒരു ചോദ്യത്തിന് മറുപടിയായി പ്രതികരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios