Asianet News MalayalamAsianet News Malayalam

ബിജെപി നേതാക്കളോടൊപ്പുള്ള ചിത്രങ്ങൾ കാട്ടി തൊഴിൽ തട്ടിപ്പ്; പിഎസ്പി സംസ്ഥാന പ്രസിഡൻ്റ് അറസ്റ്റിൽ

ബിജെപി നേതാക്കളോടൊപ്പുള്ള  ചിത്രങ്ങൾ കാട്ടിയാണ്  തട്ടിപ്പ് നടത്തിയത്. പ്രധാനമന്ത്രി , കേന്ദ്ര മന്ത്രിമാർ എന്നിവർക്ക് ഒപ്പമുള്ള ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഇയാൾക്ക് എതിരെ കൂടുതൽ പരാതികൾ വരുന്നുണ്ട് എന്ന് പൊലീസ് അറിയിച്ചു.

job fraud by showing pictures with bjp leaders psp state president arrested
Author
Alappuzha, First Published Jul 31, 2021, 12:41 PM IST

ആലപ്പുഴ: തൊഴിൽ തട്ടിപ്പ് കേസിൽ‌ പ്രജ സോഷ്യലിസ്റ്റ് പാർട്ടി (പിഎസ്പി) സംസ്ഥാന പ്രസിഡൻ്റ്  അറസ്റ്റിലായി. കുതിരപ്പന്തി സ്വദേശി കെ. കെ  പൊന്നപ്പനാണ് കായംകുളത്ത്  പിടിയിലായത്. എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയിൽ ജോലി വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്.  

ബിജെപി നേതാക്കളോടൊപ്പുള്ള  ചിത്രങ്ങൾ കാട്ടിയാണ്  തട്ടിപ്പ് നടത്തിയത്. പ്രധാനമന്ത്രി , കേന്ദ്ര മന്ത്രിമാർ എന്നിവർക്ക് ഒപ്പമുള്ള ചിത്രങ്ങൾ ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഇയാൾക്ക് എതിരെ കൂടുതൽ പരാതികൾ വരുന്നുണ്ട് എന്ന് പൊലീസ് അറിയിച്ചു.

പി എസ് പി നിലവിൽ എൻ ഡി എ  ഘടകകക്ഷി അല്ലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios