25 വയസുള്ള മലപ്പുറം സ്വദേശിയാണ് എംഡിഎംഎയുമായി സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ പിടിയിലായത്.

പാലക്കാട്: സ്വകാര്യ ബസ് യാത്രക്കാരനെ 19.70 ഗ്രാം എംഡിഎംഎയുമായി എക്സൈസ് പിടികൂടി. പാലക്കാട് പാമ്പാമ്പള്ളം ടോൾ പ്ലാസക്ക് സമീപം വച്ചു നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. മലപ്പുറം നെല്ലിത്തടം സ്വദേശി അബ്ദുൾ റഹീം (25) ആണ് പിടിയിലായത്. പാലക്കാട്‌ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ അജയകുമാറും പാർട്ടിയും ടാസ്ക് ഫോഴ്‌സിലെ ഒറ്റപ്പാലം റേഞ്ച് ഇൻസ്‌പെക്ടർ വിപിൻദാസിന്റെ നേതൃത്ത്വത്തിലുള്ള ടാസ്ക് ഫോഴ്‌സും ചേർന്നാണ് പരിശോധന നടത്തിയത്.

സ്ക്വാഡ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ മസിലാമണി, സുജീഷ് എന്നിവരും ടാസ്ക് ഫോഴ്‌സ് ടീമിൽ പ്രിവന്റീവ് ഓഫീസർ പ്രേംകുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലൂക്കോസ് എന്നിവരും ഉണ്ടായിരുന്നു.

മറ്റൊരു സംഭവത്തിൽ ഇടുക്കി കഞ്ഞിക്കുഴിയിൽ വിൽപ്പനയ്ക്കായി സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 1.44 കിലോഗ്രാം കഞ്ചാവുമായി ജോസ് സത്യനേശൻ (𝟻𝟺) എന്നയാളെയും എക്സൈസ് സംഘം പിടികൂടി. ഇടുക്കി സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ രഞ്ജിത്ത് കുമാർ.ടി യുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. 

പരിശോധനയിൽ എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് കുമാർ, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഷാജി ജെയിംസ്, പ്രിവന്റീവ് ഓഫീസർമാരായ സിജുമോൻ.കെ.എൻ, ജലീൽ.പി.എം, സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ്. പി ജോസഫ്, ആൽബിൻ ജോസ്, സിറിൽ ജോസഫ്, അജിത്.ടി.ജെ, ആകാശ് മോഹൻദാസ്, വിഷ്ണു പി.എസ്, വനിത സിവിൽ എക്സൈസ് ഓഫീസർ ലിയാ പോൾ, എക്‌സൈസ് ഡ്രൈവർ ശശി.പി.കെ എന്നിവരും പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം