വൈത്തിരി പടിഞ്ഞാറത്തറ സ്വദേശിയായ റഹ്നാസ്.വി (29 വയസ്) എന്നയാളാണ് പിടിയിലായത്.

കൽപ്പറ്റ: വയനാട് സംസ്ഥാന അതിർത്തിക്ക് സമീപമുള്ള നൂൽപ്പുഴയിൽ നടത്തിയ വാഹന പരിശോധനയിൽ 15 ഗ്രാമിലേറെ മെത്താംഫിറ്റമിനുമായി ഒരാളെ എക്സൈസ് അറസ്റ്റ് ചെയ്തു. വൈത്തിരി പടിഞ്ഞാറത്തറ സ്വദേശിയായ റഹ്നാസ്.വി (29 വയസ്) എന്നയാളാണ് പിടിയിലായത്. വയനാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ സമീർ.എസ് ന്റെ നേതൃത്വത്തിലുള്ള പാർട്ടിയും വയനാട് IB സംഘവും ചേർന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്.

Add Asianetnews as a Preferred SourcegooglePreferred

എക്സൈസ് ഇൻസ്‌പെക്ടർ മണികണ്ഠൻ വി.ആർ, പ്രിവന്റീവ് ഓഫീസർ അനിൽകുമാർ.ജി, വയനാട് സ്പെഷ്യൽ സ്‌ക്വാഡിലെ പ്രിവന്റീവ് ഓഫീസർ സാബു.സി.ഡി, സിവിൽ എക്സൈസ് ഓഫീസർമാരായ ഷിനോജ്.എം.ജെ, രഘു.എം.എ, വനിത സിവിൽ എക്സൈസ് ഓഫീസർ സുദിവ്യ ഭായി.ടി.പി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ സന്തോഷ്‌.ടി.പി, പ്രസാദ്.കെ എന്നിവരും കേസെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.