കോട്ടയം: ബാര്‍ കോഴക്കേസിൽ കെഎം മാണിക്കെതിരെ ഉന്നയിച്ച അടിസ്ഥാന രഹിതമായ ആരോപണങ്ങൾ വീണ്ടും ആവര്‍ത്തിച്ച് വേട്ടയാടുകയാണ് ബിജു രമേഷ് എന്ന് ജോസ് കെ മാണി. കെഎം മാണിയെ വേട്ടയാടിയ പോല  വേട്ടയാടുകയാണ്. ബിജു രമേശിന്‍റെ രാഷ്ട്രീയ ലക്ഷ്യം ജനങ്ങൾക്ക് മനസിലാകുമെന്ന് ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞു. 

അന്ന് എന്‍റെ പിതാവിനെ വേട്ടയാടിയവർ ഇപ്പോൾ എന്നെ ലക്ഷ്യം വയ്ക്കുന്നു. ഇതുവരെ ഉന്നയിക്കാത്ത ഒരു ആരോപണവുമായി ബിജുരമേശ് ഇപ്പോൾ രംഗത്തെത്തിയതിന്‍റെ രാഷ്ട്രീയലക്ഷ്യം ജനങ്ങൾക്ക് തിരിച്ചറിയാനാവുമെന്നാണ് ജോസ് കെ മാണിയുടെ വാക്കുകൾ. 

കോഴ ആരോപണം ഒതുക്കിത്തീര്‍ക്കാൻ പത്ത് കോടി രൂപ ജോസ് കെ മാണി വാദ്ഗാനം ചെയ്തെന്നായിരുന്നു ബിജു രമേശിന്‍റെ പുതിയ ആരോപണം. 

ബിജു രമേശ് പറഞ്ഞത് കാണാം: