തിരുവനന്തപുരം: കെഎം മാണിക്ക് ശേഷം കേരളാ കോൺഗ്രസിനെ നയിക്കാൻ സിഎഫ് തോമസ് വരുന്നതിൽ എതിര്‍പ്പില്ലെന്ന് പിജെ ജോസഫ്. സിഎഫ് തോമസ് പാര്‍ട്ടി ചെയര്‍മാനാകുന്നതിൽ തീരുമാനം ഉടൻ ഉണ്ടാകുമെന്നും പിജെ ജോസഫ്  പറഞ്ഞു. ജോസ് കെ മാണിയെ പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനാക്കുമെന്നും പിജെ ജോസഫ് വിശദീകരിക്കുന്നു. 

നിലവിൽ കേരളാ കോൺഗ്രസ് വര്‍ക്കിംഗ് പ്രസിഡന്‍റായിരിക്കെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നതാണ് പാര്‍ട്ടിക്കകത്തെ സമവായ ഫോര്‍മുലയെന്നും പിജെ ജോസഫ് അറിയിച്ചു. 

പാര്‍ട്ടിക്കകത്തെ പ്രതിസന്ധികളിൽ തീരുമാനം വൈകാതെയുണ്ടാകും.താൻ പ്രത്യേക പാർട്ടി യോഗം വിളിക്കുന്നില്ലെന്നും ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.