തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജോസ് കെ മാണി വിഭാഗത്തിന് സീറ്റ്  നല്‍കി. കാലടി, നാലാഞ്ചിറ വാര്‍ഡുകളില്‍ പാര്‍ട്ടി മത്സരിക്കും. കാലടിയില്‍ നേരത്തെ പ്രഖ്യാപിച്ച സിപിഎം സ്ഥാനാര്‍ത്ഥിയെ മാറ്റിയാണ് ജോസ് കെ മാണി വിഭാഗത്തിന് സീറ്റ് നല്‍കിയത്. സംസ്ഥാനത്ത് മൂന്ന് ഘട്ടമായാണ് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഡിസംബർ എട്ട്, പത്ത് , പതിനാല് തിയ്യതികളിലാണ് വോട്ടെടുപ്പ്. ഡിസംബർ 16നാണ് വോട്ടെണ്ണൽ. കൊവിഡ് രോഗികൾക്കും ക്വാറന്‍റീനില്‍ കഴിയുന്നവർക്കും തപാൽ വോട്ട് അനുവദിക്കാൻ തീരുമാനമായി.