Asianet News MalayalamAsianet News Malayalam

Dheeraj murder : സുധാകരനെതിരെ നടക്കുന്നത് സംഘടിതമായ ആക്രമണം; പിന്നിൽ സിപിഎം ഉന്നത നേതൃത്വം: കെ സി വേണുഗോപാൽ

നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമടക്കമുള്ളവ‍ർ സുധാകരന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു

k c venugopal against cpm campaign insulting k sudhakaran on dheeraj murder
Author
Thiruvananthapuram, First Published Jan 11, 2022, 9:13 PM IST

തിരുവനന്തപുരം: ഇടുക്കി കോളേജിലെ എസ് എഫ് ഐ പ്രവർത്തകൻ ധീരജിനെ കുത്തികൊന്നതുമായി (Dheeraj murder) ബന്ധപ്പെട്ട് കെ പി സി സി അധ്യക്ഷൻ കെ സുധാകരനെതിരെ (K Sudhakaran) നടക്കുന്നത് സംഘടിതമായ ആക്രമണമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി (KC Venugopal). ഈ ആക്രമണത്തിന് പിന്നിൽ ഉന്നത സി പി എം നേതാക്കളുടെ ഗൂഢാലോചനയുണ്ടെന്നും കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു. നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും (V D Satheesan) മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമടക്കമുള്ളവ‍ർ (Ramesh Chennithala) സുധാകരന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

കെ സി വേണുഗോപാൽ പറഞ്ഞത്

രാഷ്ട്രീയത്തിലെ ക്രിമിനൽവൽക്കരണത്തിൻറെ മൊത്തക്കച്ചവടക്കാരാണ് ഇപ്പോൾ കോൺഗ്രസിനെതിരെ ഒരു അടിസ്ഥാനവുമില്ലാത്ത  ആരോപണങ്ങളുന്നയിക്കുന്നത്. കണ്ണൂരിലെ  സി പി എമ്മിന്റെ കണ്ണിലെ കരടായ കെ സുധാകരനെ ആക്രമിക്കാൻ തക്കം പാർത്തിരുന്നവർ വീണുകിട്ടിയ അവസരം പ്രയോജനപ്പെടുത്തുന്ന തരത്തിലാണ് ഇപ്പോൾ നടക്കുന്ന ആക്രമണം. സുധാകരനെ ഒറ്റതിരിഞ്ഞു ആക്രമിക്കാൻ അനുവദിക്കില്ലെന്നും ആക്രമരാഷ്ട്രീയത്തിൻറെ  പേരിൽ   കോൺഗ്രസിനെ വിമർശിക്കാൻ സിപിഎമ്മിന് യാതൊരു ധാർമികമായ അവകാശവുമില്ലെന്നും വേണുഗോപാൽ പറഞ്ഞു.

ഇടുക്കി കൊലപാതകത്തെ കോൺഗ്രസ് അപലപിക്കുകയൂം  സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ചു കുറ്റക്കാർക്കെതിരെ നിയമപരമായ നടപടിയെടുക്കണമെന്നും പാർട്ടി ഇന്നലെ തന്നെ ആവശ്യപ്പെട്ടതാണ്. ഒരു തരത്തിലുള്ള ആക്രമ സംഭവങ്ങളെയും കോൺഗ്രസ് ന്യായീകരിക്കുന്നില്ല. എതിരാളികളെ വകവരുത്തുന്ന രാഷ്ട്രീയം കോൺഗ്രെസ്സിന്റെതല്ലെന്നും വേണുഗോപാൽ പറഞ്ഞു. സുധാകരനെ വ്യക്തിഹത്യ ചെയ്യാനും കോൺഗ്രസ് പാർട്ടിയെ സമൂഹ മധ്യത്തിൽ തരാം താഴ്ത്തികെട്ടാനും സി പി എമ്മിന്റെ ഉന്നത നേതാക്കളടക്കം നടത്തുന്ന ആസൂത്രിത ശ്രമം ആടിനെ പട്ടിയാക്കുന്നതിനു തുല്യമാണ്. കൊലപാതകികളുടെ പാർട്ടിയെന്ന വിശേഷണം സി പി എമ്മിന് കേരള സമൂഹം മുൻപേ ചാർത്തികൊടുത്തിട്ടുള്ളതാണെന്നും അത് കോൺഗ്രസിന് മേൽ ചാരിവെച്ചു രക്ഷപെടാൻ അവർ നടത്തുന്ന ഈ ശ്രമങ്ങളെ ജനം തിരിച്ചറിയുമെന്നും വേണുഗോപാൽ പറഞ്ഞു.

കഴിഞ്ഞ കാലങ്ങളിൽ നിരവധി കോൺഗ്രസ് , യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കേരളത്തിൽ അങ്ങോളമിങ്ങോളം  കൊന്നുതള്ളിയ പാർട്ടി പ്രവർത്തകരെ നിയമപരമായും രാഷ്ട്രീയമായും  സംരക്ഷിക്കുകയും അവർക്കു വേണ്ടി സർക്കാർ ചിലവിൽ പോലും കേസ് നടത്തിയും കൊലപാതകരാഷ്ട്രീയത്തെ ചേർത്തുപിടിക്കുന്ന സി പി എം  ഇടുക്കിയിൽ നടന്ന വിദ്യാർഥിസംഘട്ടനത്തിൽ പോലും കെ പി സി സി പ്രസിഡന്റിന് പങ്കുണ്ടെന്നു പറയുന്നത് അങ്ങേയറ്റത്തെ രാഷ്ട്രീയ പാപ്പരത്തമാണെന്നും വേണുഗോപാൽ പറഞ്ഞു.

സുധാകരന്‍റെ വായടപ്പിക്കാമെന്ന് കരുതണ്ട, സിപിഎം ആരോപണങ്ങൾ ബോധപൂ‍ർവ്വമെന്നും ചെന്നിത്തല


കൊലപാതകത്തിൽ കോൺഗ്രസിന് സിപിഎമ്മിന്റെ ക്ലാസ് വേണ്ട, ഗവർണർക്ക് സ്ഥിരതയില്ലെന്നും കെ മുരളീധരൻ

'ധീരജിന്‍റെ കൊലപാതകം ദൗര്‍ഭാ​ഗ്യകരം', സുധാകരന്‍റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്ന് സതീശന്‍

Follow Us:
Download App:
  • android
  • ios