Asianet News MalayalamAsianet News Malayalam

Dheeraj murder : സുധാകരന്‍റെ വായടപ്പിക്കാമെന്ന് കരുതണ്ട, സിപിഎം ആരോപണങ്ങൾ ബോധപൂ‍ർവ്വമെന്നും ചെന്നിത്തല

എതിരാളികളെ കൊന്നു തള്ളുമ്പോൾ അപലപിക്കാൻ പോലും തയ്യാറാകാത്ത മുഖ്യമന്ത്രിനേതൃത്വം നൽകുന്ന പാർട്ടിയുടെ നേതാക്കളാണ് തങ്ങളെന്ന് ബോധ്യത്തോടെ വേണം സുധാകരനനെതിരായ പരാമർശങ്ങൾ നടത്താനെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു

Ramesh Chennithala against cpm campaign insulting K Sudhakaran on Dheeraj murder
Author
Thiruvananthapuram, First Published Jan 11, 2022, 5:23 PM IST
  • Facebook
  • Twitter
  • Whatsapp

തിരുവനന്തപുരം: ധീരജിന്‍റെ കൊലപാതകവുമായി (Dheeraj Murder) ബന്ധപ്പെട്ട് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരനെതിരായ (K Sudhakaran) സി പി എം ആരോപണം ബോധപൂർവ്വമെന്നു കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല (Ramesh Chennithala). കൊലപാതകത്തെ കെ സുധാകരനുൾപ്പെടെ എല്ലാപേരും അപലപിച്ചതാണ്. കൊലപാതക രാഷ്ടീയത്തെ കോൺഗ്രസ് ഒരിക്കലും പ്രോത്സഹിപ്പിച്ചിട്ടില്ല. എന്നിട്ടും സുധാകരനെതിരെ വളരെ തരംതാഴ്ന്ന തരത്തിലുള്ള സിപിഎം നേതാക്കളുടെ പരാമർശം അംഗീകരിക്കാൻ കഴിയില്ലെന്ന് ചെന്നിത്തല പറഞ്ഞു.

സുധാകരനെതിരായ ആരോപണങ്ങൾ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ഇത് കൊണ്ടൊന്നും സുധാകരന്‍റെ വായടപ്പിക്കാമെന്നു സിപിഎം കരുതണ്ട. എതിരാളികളെ കൊന്നു തള്ളുമ്പോൾ അപലപിക്കാൻ പോലും തയ്യാറാകാത്ത മുഖ്യമന്ത്രിനേതൃത്വം നൽകുന്ന പാർട്ടിയുടെ നേതാക്കളാണ് തങ്ങളെന്ന് ബോധ്യത്തോടെ വേണം സുധാകരനനെതിരായ പരാമർശങ്ങൾ  നടത്താനെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

കൊലപാതകത്തിൽ കോൺഗ്രസിന് സിപിഎമ്മിന്റെ ക്ലാസ് വേണ്ട, ഗവർണർക്ക് സ്ഥിരതയില്ലെന്നും കെ മുരളീധരൻ

ഇന്നലെ ഇടുക്കി എൻജിനീയറിങ് കോളേജിൽ നടന്ന കൊലപാതകം അപലപനീയമാണ്. പൊലീസ് സത്യസന്ധമായി അന്വേഷണം നടത്തി യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. എന്നാൽ കൊലപാതകത്തിന്‍റെ മറവിൽ കോൺഗ്രസ്-യു ഡി എഫ് നേതാക്കൾക്കും ഓഫീസുകൾക്കും നേരെയുള്ള ആക്രമണങ്ങൾ എരിതിയിൽ എണ്ണ ഒഴിക്കുന്നതിനു മാത്രമേ സഹായിക്കു. കേരളത്തിൽ അക്രമരാഷ്ട്രീയത്തിന് ഇരയായവർ ഏറ്റവും കൂടുതൽ കോൺഗ്രസ് പ്രവർത്തകരാണ്. ഇടുക്കിയിൽ നടന്ന നിർഭാഗ്യകരമായ സംഭവത്തിന്‍റെ പേരിൽ സിപിഎമ്മും എസ്എഫ്ഐ (SFI) പ്രവർത്തകരും സംസ്ഥാനം മുഴുവനും അഴിച്ചുവിട്ടിരിക്കുന്ന ആക്രമണങ്ങൾ സിപിഎമ്മിന്‍റെ തനിനിറം തുറന്നു കാട്ടുന്നതാണെന്നും ചെന്നിത്തല പറഞ്ഞു. ഇന്നലെ പല കലാലയങ്ങളിലും നടന്ന ആക്രമങ്ങളും കോൺഗ്രസ് പാർട്ടി ഓഫീസുകൾക്ക് നേരെ നടന്ന ആക്രമങ്ങളും കേരള പൊലീസിന്‍റെ അലംഭാവം ഒരിക്കൽക്കൂടി വെളിവായിരിക്കുന്നുവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നെന്ന് എഫ്ഐആര്‍; ഗൂഢാലോചന കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് എസ് പി

നേരത്തെ പ്രതിപക്ഷനേതാവ് വി ഡി സതീശനും സുധാകരനെതിരായ പ്രചരണത്തിനെതിരെ രംഗത്തുവന്നിരുന്നു. ധീരജിന്‍റെ കൊലപാതകം ദൗര്‍ഭാ​ഗ്യകരമെന്നു ഇത്തരം കൊലപാതകങ്ങളെ പിന്തുണയ്ക്കില്ലെന്നും പറഞ്ഞ സതീശൻ, കെ സുധാകരന്‍റെ തലയിൽ കൊലപാതകം കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് വ്യാപകമായി അക്രമം നടക്കുകയാണെന്നും ഇത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും സതീശന്‍ പറഞ്ഞു.

'ധീരജിന്‍റെ കൊലപാതകം ദൗര്‍ഭാ​ഗ്യകരം', സുധാകരന്‍റെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്ന് സതീശന്‍

കേരളത്തിലെ കോൺഗ്രസ് ഒരു ക്രിമിനൽ ശൈലിയും സ്വീകരിക്കുന്നില്ല. സംസ്ഥാനത്ത് നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ ഏറ്റവുമധികം പ്രതികൾ സിപിഎം പ്രവര്‍ത്തകരാണ്. കൊലക്കേസ് പ്രതികളെ ജയിലിൽ കാണാൻ പോകുന്നയാളാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി. കൊലക്കത്തി താഴെ വയ്ക്കാൻ സിപിഎം അണികളോട് പറയണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

ധീരജിന്റെ കൊലപാതകം: കോൺഗ്രസ് ഓഫീസുകളും കൊടിമരങ്ങളും തകർത്തു; സംഘർഷം തുടരുന്നു

Follow Us:
Download App:
  • android
  • ios