യുഡിഎഫ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാലിന് കൗതുകക്കാഴ്ച്ചയൊരുക്കി ഒരു കൂട്ടം കുട്ടികൾ.

യുഡിഎഫ് സ്ഥാനാർത്ഥി കെ.സി. വേണുഗോപാലിന് കൗതുകക്കാഴ്ച്ചയൊരുക്കി ഒരു കൂട്ടം കുട്ടികൾ... വിവിധ മേഖലയിലെ തൊഴിലാളികളുമായുള്ള സംവാദ പരിപാടിക്കായി മാരാരിക്കുളം ബൂത്ത് പ്രസിഡന്റ് അനിരുദ്ധിന്റെ വീട്ടിൽ എത്തിയതായിരുന്നു കെസി. അന്നേരം സമീപവാസികളായ കുട്ടികളിൽ ചിലർ കെസിയുടെ കൈ പിടിച്ച് വലിച്ച് വീട്ടിനകത്തേയ്ക്ക് കൊണ്ടു പോയി... അകത്തൊരു സൂത്രം ഉണ്ടെന്നും കാണിച്ചു തരാമെന്നും പറഞ്ഞാണ് കെസിയെ അകത്തേക്ക് കൊണ്ടു പോയത്...

Add Asianetnews as a Preferred SourcegooglePreferred

എന്താണ് സംഗതി എന്ന് മനസ്സിലാകാതെ അവിടെ കൂടി നിന്നവരും ആകാംക്ഷയിലായി. അകത്തു കയറിയ കെസി കാണുന്നത് കുട്ടികൾ പസിലുകൾ അടുക്കി വെക്കുന്നതാണ്. നിമിഷനേരം കൊണ്ട് പസിൽ റെഡി. അത് കെസിയുടെ തന്നെ ഫോട്ടോ പതിച്ച പസിലായിരുന്നു. അവരോടൊപ്പം കളിചിരിയും വിശേഷങ്ങളുമായി സമയം ചിലവഴിച്ചതിനുശേഷം നന്നായി പഠിയ്ക്കണമെന്ന ഉപദേശവും നൽകിയാണ് കെസി സംവാദപരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്.