കെ.സി.വേണുഗോപാലിന് വോട്ടഭ്യർത്ഥിച്ച് വിവാഹക്ഷണക്കത്ത്

ആലപ്പുഴ മുല്ലക്കൽ വാർഡിലെ താഴകത്ത് വീട്ടിൽ അബ്ദുൾ വഹീദിന്റെ മകൻ വസീമിന്റെ വിവാഹപത്രികയിലാണ് കെ.സി.യെ വിജയിപ്പിക്കാൻ ആവശ്യപ്പെടുന്നത്. 

k c venugopal alappuzha lok sabha election wedding invitation

യുഡിഎഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാലിന് വോട്ട് അഭ്യർത്ഥിച്ചുകൊണ്ട് വിവാഹ ക്ഷണക്കത്ത്.

ആലപ്പുഴ മുല്ലക്കൽ വാർഡിലെ താഴകത്ത് വീട്ടിൽ അബ്ദുൾ വഹീദിന്റെ മകൻ വസീമിന്റെ വിവാഹപത്രികയിലാണ് കെ.സി.യെ വിജയിപ്പിക്കാൻ ആവശ്യപ്പെടുന്നത്. 

രാഷ്ടീയ പാർട്ടികളുടെ പേരിലും പ്രസ്ഥാനങ്ങളുടെ പേരിലും ധാരാളം വിവാഹക്ഷണക്കത്തുകൾ വന്നിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരു സ്ഥാനാർത്ഥിയുടെ ഫോട്ടോ സഹിതം വോട്ടഭ്യർത്ഥിച്ചുകൊണ്ട് ക്ഷണക്കത്ത് ഡിസൈൻ ചെയ്ത് പുറത്തിറക്കിയിരിക്കുന്നത്.

k c venugopal alappuzha lok sabha election wedding invitation

മെയ് 19-നാണ് വിവാഹം. ചുങ്കം വാർഡ് തടയിൽ വീട്ടിൽ നാസ് അബ്ദുള്ളയുടെ മകൾ ഫാത്തിമയാണ് വധു. നേരത്തെ പ്രചാരണത്തിന്റെ ഭാ​ഗമായി കെ.സിയുടെ ചിത്രമുള്ള ജിഗ്‌സോ പസിലുകളും പുറത്തിറക്കിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios