നിലവിലെ കേസ് തന്നെ  വ്യക്തിഹത്യ ചെയ്യാനും കരിയർ നശിപ്പിക്കാനുമെന്നും വിദ്യ.എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത് അഗളി പൊലീസിന് കൈമാറിയ കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്

കൊച്ചി: വ്യാജരേഖ സമര്‍പ്പിച്ച് ഗസ്റ്റ് ലക്ചറര്‍ ജോലിക്ക് ശ്രമിച്ചെന്ന കേസില്‍ മഹാരാജാസ് കോളേജ് മുന്‍ വിദ്യാര്‍ത്ഥിനി കെ.വിദ്യ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു.വ്യാജരേഖ ചമച്ചിട്ടില്ലെന്നും നിരപരാധിയാണെന്നും ചൂണ്ടിക്കാട്ടിയാണ് മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസ് രാഷ്ട്രീയ പ്രേരിതമെന്ന് ഹർജിയിൽ പറയുന്നു . പ്രതി ചെറുപ്പമാണ്. അറസ്റ്റ് ചെയ്യുന്നത് ഭാവിയെ ബാധിക്കും. എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത് അഗളി പൊലീസിന് കൈമാറിയ കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.നീലേശ്വരം കേസിൽ മുൻകൂ‍ർ ജാമ്യാപേക്ഷ തേടിയിട്ടില്ല.

ജാമ്യം കിട്ടാവുന്ന കുറ്റങ്ങളാണ് തനിക്കെതിരെ ഉളളതെന്ന് ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്..വ്യാജ രേഖയുപയോഗിച്ച് ആരെയും വഞ്ചിച്ചതായി പൊലീസ് ആരോപിക്കുന്നില്ല.വ്യാജരേഖവഴി എന്തെങ്കിലും വ്യക്തിപരമായ നേട്ടം ഉണ്ടാക്കിയതായി പ്രോസിക്യൂഷൻ ആരോപണമില്ലെന്നും വിദ്യ പറയുന്നു.തനിക്കെതിരായ കേസിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും വിദ്യയുടെ ഹര്‍ജിയില്‍ പറയുന്നു.

കെ.വിദ്യ പിഎച്ച്ഡി പ്രവേശനം നേടിയത് പൂർണ്ണമായും ചട്ടങ്ങൾ പാലിച്ചെന്ന് എസ്എഫ്ഐ,'സംവരണം അട്ടിമറിച്ചിട്ടില്ല'

വ്യാജരേഖ ചമച്ച് ജോലി: മുൻ എസ്എഫ്ഐ നേതാവ് വിദ്യയ്ക്കെതിരായ കേസിൽ പൊലീസ് മെല്ലെപ്പോക്ക്, പ്രതി ഒളിവിൽ തന്നെ