പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കുകാരിയായ വിദ്യക്ക് എല്ലാ ഗവേഷണ യോഗ്യതയും ഉണ്ടായിരുന്നുവെന്നും എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ജോയിന്‍റ് സെക്രട്ടറിയുമായ ഇ അഫ്‌സൽ
തിരുവനന്തപുരം:കെ വിദ്യ കാലടി സർവകലാശാലയിൽ പിഎച്ച്ഡി പ്രവേശനം നേടിയത് പൂർണ്ണമായും ചട്ടങ്ങൾ പാലിച്ചാണെന്ന് എസ്എഫ്ഐ. വിദ്യയുടെ പ്രവേശനത്തിൽ സംവരണമോ ചട്ടങ്ങളോ അട്ടിമറിചിട്ടില്ലെന്ന് കേന്ദ്രകമ്മിറ്റി അംഗം ഇ അഫ്സൽ ഏഷ്യാനെറ്റ് ന്യൂസ് നേർക്ക് നേരിൽ പറഞ്ഞു.വിദ്യയുമായി സംഘടനയ്ക്ക് ബന്ധമില്ലെന്ന് ആവർത്തിക്കുന്നതിന് ഇടയിൽത്തന്നെയാണ് സംസ്ഥാന നേതൃത്വം പിഎച്ച്ഡി പ്രവേശനത്തെ ന്യായീകരിക്കുന്നത്.
കാലടി സർവകലാശാലയിൽ .വിദ്യ പ്രവേശനം നേടിയത് പതിനഞ്ചാമത്തെ ആൾ ആയല്ലെന്നും അഫ്സല്‍ പറഞ്ഞു.വിദ്യയുടെ പ്രവേശനത്തിൽ സംവരണം അട്ടിമറിക്കപ്പെട്ടു എന്ന വാദവും എസ്എഫ്ഐ തള്ളി.പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്കുകാരിയായ വിദ്യയ്ക്ക് എല്ലാ ഗവേഷണ യോഗ്യതയും ഉണ്ടായിരുന്നു.പ്രവേശനം നേടിയ സമയത്ത് വിദ്യ എസ് എഫ് ഐ പ്രവർത്തക ആയിരുന്നുവെന്നു കാര്യവും അഫ്സൽ അംഗീകരിക്കുന്നു. വ്യാജ രേഖ തയാറാക്കിയ വിദ്യയുമായി സംഘടനയ്ക്ക് ഒരു ബന്ധവും ഇല്ലെന്ന് പാർട്ടി നേതാക്കളും എസ്എഫ്ഐ നേതാക്കളും ആവർത്തിച്ചിരുന്നു.എന്നാൽ, അതെ വിദ്യയെ ഗവേഷണ പ്രവേശന കാര്യത്തിൽ പൂർണ്ണമായി പിന്തുണയ്ക്കുന്ന വാദം ഉയർത്തുകയാണ് എസ്എഫ്ഐ.
'വിദ്യയെ അറസ്റ്റ് ചെയ്യേണ്ടത് സിപിഎമ്മല്ല, ആർഷോക്കെതിരെ നടന്നത് വലിയ ഗൂഢാലോചന': എം വി ഗോവിന്ദൻ
