തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച നേട്ടം ഇടതുപക്ഷ സര്‍ക്കാരിന്‍റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. പ്രതീക്ഷിച്ച വിജയമാണ് ഇടത് മുന്നണിക്ക് ഉണ്ടായിരിക്കുന്നത്. ഇടത് മുന്നണി ജനങ്ങള്‍ക്കൊപ്പം നിന്നു അതുകൊണ്ട് തന്നെ ജനങ്ങള്‍ കൈവിടില്ലെന്ന് ഉറപ്പായിരുന്നു. മറ്റൊന്ന് നല്ല കെട്ടുറപ്പോടെയാണ് ഇടത് മുന്നണി മത്സരിച്ചത്. വികസന പ്രവര്‍ത്തനങ്ങള്‍ മുന്നണി ഏറ്റെടുത്ത് നടപ്പിലാക്കിയതും യോജിച്ച പ്രവര്‍ത്തനം കാഴ്ചവെക്കുകയും ചെയ്തത് ജനങ്ങള്‍ വലിയ അംഗീകരമായി ഇത് തിരിച്ച് തന്നു. ജനങ്ങള്‍ ഇനിയും വികസനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.

Also Read: കേരളം ചുവന്നു; വന്‍ വിജയത്തിലേക്ക് ഇടത് മുന്നണി; പുതുപ്പള്ളിയിലടക്കം യുഡിഎഫിന് തോല്‍വി

സംസ്ഥാന സർക്കാരിനെതിരായ ലൈഫ്, സ്വർണ്ണക്കടത്ത് അടക്കമുള്ള വിഷയങ്ങൾ മുഖ്യ പ്രചാരണ വിഷയമായ തദ്ദേശതെരഞ്ഞെടുപ്പിൽ ഇടത് മുന്നണി അഭിമാനാര്‍ഹമായ നേട്ടമാണ് കൈവരിച്ചത്. വികസനവും ജനക്ഷേമ പ്രവർത്തനങ്ങളും എണ്ണിപ്പറഞ്ഞാണ് എൽഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുഖ്യമന്ത്രി പ്രചാരണത്തിന് ഇറങ്ങാത്തതിനെതിനെയും ഒരു ഘട്ടത്തിൽ പ്രതിപക്ഷം ആയുധമാക്കിയിരുന്നു. 

തത്സമയസംപ്രേഷണം: