തിരുവനന്തപുരം: കൈതമുക്കില്‍ താമസക്കാരിയായ അമ്മ ദാരിദ്ര്യം മൂലം തന്‍റെ ആറ് മക്കളില്‍ നാല് പേരെ ശിശുക്ഷേമ സമിതിക്ക് കൈമാറിയ സംഭവത്തില്‍ പ്രതികരണവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഈ കുട്ടികളെ കണ്ടെത്താൻ കഴിഞ്ഞത് സർക്കാർ നടപ്പിലാക്കിയ തണൽ പദ്ധതിയുടെ വിജയമാണെന്ന് മന്ത്രി പ്രതികരിച്ചു.

Read Also: വിശപ്പകറ്റാന്‍ കുഞ്ഞ് മണ്ണ് വാരിത്തിന്നു; നാലുമക്കളെ ശിശുക്ഷേമസമിതിയുടെ സംരക്ഷണയിലാക്കി ഒരമ്മ

കുട്ടികളെ സാമൂഹ്യ നീതി വകുപ്പ് സംരക്ഷിക്കും. എല്ലാം അർഥത്തിലും കുടുംബത്തെ സഹായിക്കും. ഇത്തരം സാഹചര്യം കേരളത്തിലെ കുട്ടികൾ അനുഭവിക്കരുത്. നഗരസഭയോട് കൂടി ആലോചിച്ചിട്ട് കുട്ടികളുടെ അമ്മയ്ക്ക് ജോലി നൽകുന്ന കാര്യം തീരുമാനിക്കും. 4 കുട്ടികളുടെ വിദ്യാഭ്യാസം ഭക്ഷണം എന്നിവ ശിശു ക്ഷേമ സമിതി നോക്കും. കുട്ടികള്‍ക്ക് കുടുംബവുമൊത്ത് താമസിക്കാൻ സാഹചര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. 

കുട്ടികളുടെ അമ്മയ്ക്ക് താല്‍ക്കാലിക ജോലി നല്‍കുമെന്നും കുടുംബത്തിന് താമസിക്കാന്‍ നഗരസഭയുടെ ഫ്ലാറ്റുകളിലൊന്ന് വിട്ടുനല്‍കുമെന്നും തിരുവനന്തപുരം മേയര്‍ കെ ശ്രീകുമാര്‍ പറഞ്ഞിരുന്നു

Read Also:'മക്കളെ ശിശുക്ഷേമസമിതിക്ക്  നല്‍കിയ സംഭവം വേദനിപ്പിക്കുന്നത്'; കുടുംബത്തിന് ഫ്ലാറ്റും അമ്മയ്ക്ക് ജോലിയും നല്‍കുമെന്ന് മേയര്‍