'വൈദ്യുതി ഉപഭോഗം കുറച്ച് സഹകരിക്കണം'; പ്രതിസന്ധി നാളെയോടെ തീരുമെന്ന് മന്ത്രി
വൈദ്യുതി ഉപയോഗം കുറച്ച് ജനം സഹകരിക്കണം. ജലവൈദ്യുത പദ്ധതികളെ അനാവശ്യമായി എതിര്‍ക്കരുതെന്നും മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത വൈദ്യുതി പ്രതിസന്ധി നാളെയോടെ തീരുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി (K Krishnankutty). ആന്ധ്രയില്‍ നിന്ന് കൂടുതല്‍ വൈദ്യുതിയെത്തിക്കും. വൈദ്യുതി ഉപയോഗം കുറച്ച് ജനം സഹകരിക്കണം. ജലവൈദ്യുത പദ്ധതികളെ അനാവശ്യമായി എതിര്‍ക്കരുതെന്നും മന്ത്രി പറഞ്ഞു. കെഎസ്ഇബി പ്രശ്നങ്ങള്‍ കുടുംബത്തിനകത്തെ പ്രശ്നങ്ങള്‍ പോലെയാണ്. ഇരുകൂട്ടർക്കും ദോഷമാവാത്ത രീതിയിൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
കൽക്കരിക്ഷാമം മൂലം താപനിലയങ്ങളിൽ ഉല്പാദനം കുറഞ്ഞത് വഴി രാജ്യം നേരിടുന്ന രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയാണ് കേരളത്തിലും. എന്നാൽ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിലവിൽ വൈദ്യുതി ക്ഷാമം കേരളത്തിൽ കുറവാണ്. പീക്ക് അവറിൽ 200 മെഗാ വാട്ടിന്‍റെ കുറവാണുള്ളത്. നല്ലളത്തിന് പുറമ കായംകുളം താപനിലയവും പ്രവർത്തനക്ഷമമാക്കി പ്രതിസന്ധി തീർക്കാനാണ് സർക്കാരിന്‍റെയും കെഎസ്ഇബിയുടെയും നീക്കം. എറണാകുളത്ത് റിലയൻസിന്‍റെ താപനിലയവുമായും ചർച്ച നടക്കുന്നു.