സ്ഥാനമാനങ്ങൾക്ക് വേണ്ടി മാത്രമുള്ള നിലപാടാണ് അദ്ദേഹത്തിന്റേത്. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാകുന്ന പ്രസ്താവനയാണ് നടത്തിയത്. ​ഗവർണർ ഇത്തരത്തിൽ തരം താഴാൻ പാടില്ല.

കോഴിക്കോട്: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ (Governor Arif Mohammed Khan) വിമർശനവുമായി കോൺ​ഗ്രസ് (Congress) എം പി കെ മുരളീധരൻ (K Muraleedharan) . ഒരു ഗവർണർ ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് ഹിജാബ് നിരോധനത്തിൽ അദ്ദേഹം പറഞ്ഞതെന്ന് മുരളീധരൻ വിമർശിച്ചു. ഗവർണറുടെ ശൈലി ആർഎസ്എസ് (RSS) ശൈലിയിലേക്ക് മാറിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

​ഗവർണറുടേത് സെക്യുലർ ശൈലിയല്ല. ഈ ശൈലി തുടർന്നാൽ ഗവർണർക്ക് എതിരെ പ്രക്ഷോഭം നടത്താൻ യുഡിഎഫ് നിർബന്ധിതർ ആകും സ്ഥാനമാനങ്ങൾക്ക് വേണ്ടി മാത്രമുള്ള നിലപാടാണ് അദ്ദേഹത്തിന്റേത്. സമൂഹത്തിൽ ഭിന്നിപ്പ് ഉണ്ടാകുന്ന പ്രസ്താവനയാണ് നടത്തിയത്. ​ഗവർണർ ഇത്തരത്തിൽ തരം താഴാൻ പാടില്ല. ആചാരങ്ങൾ പാലിക്കാനുള്ള അവസരം നിഷേധിച്ച യൂണിഫോം കോഡ് ആണ് ഹിജാബ് നിരോധനത്തിന്റേത് എന്നും മുരളീധരൻ അഭിപ്രായപ്പെട്ടു. 

ഹിജാബിന് വേണ്ടിയുള്ള വാദങ്ങൾക്ക് പിന്നിൽ ഗൂഡാലോചനയെന്നായിരുന്നു ഗവർണർ നേരത്തെ അഭിപ്രായപ്പെട്ടത്. പെൺകുട്ടികളെ മുഖ്യധാരയിൽ നിന്ന് മാറ്റി നിർത്താനുള്ള ശ്രമമാണ് നടക്കുന്നത്. സിഖ് വിശ്വാസ പ്രകാരം തലപ്പാവ് നിർബന്ധമാണ്, എന്നാൽ ഇസ്ലാം മതഗ്രന്ഥങ്ങളിൽ അങ്ങനെ പറഞ്ഞിട്ടില്ല എന്നും ഗവർണർ ദില്ലിയിൽ പറഞ്ഞിരുന്നു.