ജീവനിൽ പേടിയുള്ളത് കൊണ്ടാണ് പ്രിൻസിപ്പാൾ പോലും മിണ്ടാതെ ഇരിക്കുന്നത്. വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങൾക്കെതിരെ നടപടി ഇല്ലാത്തതിന്‍റെ പേരിൽ പ്രിൻസിപ്പാളിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും കെ മുരളീധരൻ പറഞ്ഞു. 

കോഴിക്കോട്: തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിൽ ഇപ്പോൾ നടക്കുന്നത് വിദ്യാഭ്യാസമല്ലെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. ക്രിമിനലുകളെ ഉണ്ടാക്കുന്ന സ്ഥാപനമായി കോളേജ് അധപതിച്ച അവസ്ഥയാണ് ഇപ്പോഴുള്ളതെന്നും കെ മുരളീധരൻ ആരോപിച്ചു. ജീവനിൽ പേടിയുള്ളത് കൊണ്ടാണ് പ്രിൻസിപ്പാൾ പോലും നടപടി എടുക്കാതെ ഇരിക്കുന്നത്. വിദ്യാര്‍ത്ഥി സംഘര്‍ഷങ്ങൾക്കെതിരെ നടപടി ഇല്ലാത്തതിന്‍റെ പേരിൽ പ്രിൻസിപ്പാളിനെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും കെ മുരളീധരൻ പറഞ്ഞു. 

Add Asianetnews as a Preferred SourcegooglePreferred

ബുദ്ധിജീവികളും സാംസ്കാരിക പ്രവര്‍ത്തകരും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. ഉപദേശം അവസാനിപ്പിച്ച് സ്വയം നന്നാകാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണമെന്നും ഇനി മുതൽ കോൺഗ്രസിനെ ഉപദേശിക്കാൻ മുഖ്യമന്ത്രി വരേണ്ടതില്ലെന്നും കെ മുരളീധരൻ പറഞ്ഞു.