Asianet News MalayalamAsianet News Malayalam

'കോൺഗ്രസുകാരോട് വന്ദേഭാരതില്‍ വരേണ്ട എന്നാര് പറഞ്ഞു ?കെ.മുരളീധരന് ബിജെപിക്കാരെ കാണുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥത'

രണ്ടാം വന്ദേഭാരതിന്‍റെ ഉദ്ഘാടയാത്രയില്‍, ബിജെപി ഓഫിസിൽ ഇരുന്ന പോലെ ,അകപ്പെട്ടുപോയെന്ന  കെ.മുരളീധരന്‍റെ വിമര്‍ശനത്തിന് കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ മറുപടി

V muraleedharan against K muraleedharans criticism on Vandebharath inagural run
Author
First Published Sep 26, 2023, 10:40 AM IST

തിരുവനന്തപുരം: രണ്ടാം വന്ദേഭാരതിന്‍റെ ഉദ്ഘാടനയാത്രയില്‍  ബിജെപി തരംതാണ രാഷ്ട്രീയക്കളി നടത്തിയെന്ന കെ.മുരളീദരന്‍റെ വിമര്‍ശനത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ രംഗത്ത്.വന്ദേഭാരതിന്‍റെ   ഉദ്ഘാടനയാത്രയില്‍ ക്ഷണം കിട്ടിയവരാണ് യാത്ര ചെയ്തത്.കെ മുരളീധരന്‍റെ  പരാതി ബിജെപി പ്രവർത്തകർക്കും എംപി പാസ് കിട്ടി എന്നതാണ്.ജനാധിപത്യത്തിൽ ജനങ്ങളുടെ സേവകനാണ് എംപി .അതുകൊണ്ട് സാധാരണക്കാരുടെ കൂടെ യാത്ര ചെയ്യാനാണ് ആഗ്രഹിക്കേണ്ടത്.മുരളീധരൻനല്ല സ്വീകരണം, വന്ദേഭാരത് വണ്ടിക്കാണ്.തീവണ്ടി സെലിബ്രിറ്റി ആവുന്ന സാഹചര്യമായിരുന്നു.ദിവസം മുഴുവൻ ബിജെപിക്കാരെ കാണുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥതയാവും കെ മുരളീധരന്.കോൺഗ്രസുകാരോട് വന്ദേഭാരതില്‍ വരണ്ട എന്ന് ആരും പറഞ്ഞിട്ടില്ല അവർക്കും വരാമായിരുന്നു.കെ മുരളീധരൻ സാഹചര്യങ്ങൾക്കനുസരിച്ച് അഭിപ്രായം മാറ്റുന്നയാളാണ്,കെ മുരളീധരൻ മറുപടി അർഹിക്കുന്ന ഒരു വിമർശനവും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

 

'ബിജെപി ഓഫിസിൽ ഇരുന്ന പോലെ അകപ്പെട്ടുപോയി, വന്ദേഭാരതിൽ ബിജെപിയുടെ തരംതാണ രാഷ്ട്രീയ കളി': കെ. മുരളീധരൻ 

കേരളത്തിന്റെ രണ്ടാം വന്ദേഭാരത് തലസ്ഥാനത്ത്, ചൊവ്വാഴ്ച മുതൽ സാധാരണ സർവീസ്, കൂടുതൽ ട്രെയിനുകൾ പിടിച്ചിടുമോ ?

Follow Us:
Download App:
  • android
  • ios