മറ്റു കാര്യങ്ങൾ കെപിസിസി ഉപസമിതി അന്വേഷിക്കും. തൃശ്ശൂരിൽ എല്ലാവരെയും ഒരുമിച്ചു കൊണ്ടു പോകാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട്: കെ മുരളീധരൻ പാലക്കാട് മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വി കെ ശ്രീകണ്ഠൻ എംപി. പാലക്കാട് നിയമസഭാ മണ്ഡലത്തിലേക്ക് കരുത്തനാണ് വരേണ്ടതെന്നും തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്റാണെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു. കെ മുരളീധരനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. മുരളീധരനുമായി നടത്തിയ കൂടിക്കാഴ്ച പോസറ്റീവാണ്. തൃശ്ശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശക്തമായ മുന്നൊരുക്കം ഉണ്ടായില്ലെന്നും ശ്രീകണ്ഠൻ ചൂണ്ടിക്കാട്ടി. മറ്റു കാര്യങ്ങൾ കെപിസിസി ഉപസമിതി അന്വേഷിക്കും. തൃശ്ശൂരിൽ എല്ലാവരെയും ഒരുമിച്ചു കൊണ്ടു പോകാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

