മുഖ്യമന്ത്രി തെറ്റ് തിരുത്തണം.മാധ്യമങ്ങൾക്ക് നേരെയുള്ള ഇത്തരം ചിന്താഗതി അവസാനിപ്പിക്കണം.അല്ലെങ്കിൽ ദൂർ വ്യാപാക പ്രത്യാഘാതം ഉണ്ടാകും

കോഴിക്കോട്:ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോര്‍ട്ടര്‍ അഖിലെ നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസിന്‍റെ നടപടിയെ വിമര്‍ശിച്ച് കെ മുരളീധരന്‍ എംപി രംഗത്ത്.മുഖ്യമന്ത്രിയുടെ മാനസിക നില പരിശോധിക്കേണ്ട അവസ്ഥയാണുള്ളത്.അദ്ദേഹം അമേരിക്കയിൽ പോയത് പത്രക്കാരെ ചീത്തവിളിക്കാനാണോ?ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർക്കെ തിരായ കേസ് മോദിയ്ക്ക് പഠിക്കുന്ന രീതിയാണ്.മാധ്യമങ്ങൾക്ക് നേരെയുള്ള ഇത്തരം ചിന്താഗതി അവസാനിപ്പിക്കണം , അല്ലെങ്കിൽ ദൂരവ്യാപാക പ്രത്യാഘാതം ഉണ്ടാകും.മുഖ്യമന്ത്രി തെറ്റ് തിരുത്തണം.എസ്എഫ്ഐ സി.പിഎമ്മിന്ഡറെ കൺട്രോളിൽ നിന്ന് പുറത്തുപോകുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'വിമർശിക്കുന്നവരുടെ വായടപ്പിക്കുന്ന രീതി മുഖ്യമന്ത്രി തിരുത്തണം'|Mark list case | PM Arsho

'കേസ് അടിയന്തരമായി പിൻവലിക്കണം', ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടർക്കെതിരായ നടപടിയെ അപലപിച്ച് സതീശൻ

വാർത്ത റിപ്പോർട്ട് ചെയ്തതിന്‍റെ പേരിൽ മാധ്യമപ്രവർത്തകയ്ക്ക് എതിരെ കേസെടുത്തതിൽ കെ യു ഡബ്ല്യു ജെ പ്രതിഷേധിച്ചു. കേരളം എക്കാലവും ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ ജനാധിപത്യ മൂല്യങ്ങളെ അപ്പാടെ ഇല്ലാതാക്കുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡൻറ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും പറഞ്ഞു.എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോക്കെതിരെ കെഎസ്‌യു നേതാവ്, ചാനലിലെ തത്സമയ റിപ്പോർട്ടിങ്ങിനിടയിൽ ഉന്നയിച്ച ആരോപണത്തിന്‍റെ പേരിലാണ് അഖിലയെ അഞ്ചാം പ്രതിയാക്കി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

മാധ്യമങ്ങൾക്കെതിരായ നീക്കം അഭിപ്രായ സ്വാതന്ത്യത്തിലേക്കുള്ള കടന്നുകയറ്റം, ച‍ര്‍ച്ചയായി കോടതി നിരീക്ഷണങ്ങൾ