തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഇല്ലാതിരുന്നതിനാൽ ആ നിരാശ ഒഴിവാക്കാനുള്ള വെടിക്കെട്ടാണിതെന്നും ഒരാഴ്ച കഴിയുമ്പോ കുട്ടി ആണാണോ പെണ്ണാണോ എന്നറിയാമെന്നും നേതാക്കളുടെ പിആർ പോരിൽ പ്രതികരിച്ച് കെ മുരളീധരൻ.

തിരുവനന്തപുരം: നേതാക്കളുടെ പിആർ പോരിൽ പ്രതികരിച്ച് കെ മുരളീധരൻ. തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് ഇല്ലാതിരുന്നതിനാൽ ആ നിരാശ ഒഴിവാക്കാനുള്ള വെടിക്കെട്ടാണിതെന്നും ഒരാഴ്ച കഴിയുമ്പോ കുട്ടി ആണാണോ പെണ്ണാണോ എന്നറിയാമെന്നും അദ്ദേഹം പറഞ്ഞു. പി ആർ വർക്കുകൾ പരിധിവിടില്ലെന്നും മുരളീധരൻ വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കോൺഗ്രസിൽ മുഖ്യമന്ത്രിപ്പോര് കനക്കുന്നതിനിടെ പ്രതിച്ഛായ കൂട്ടാൻ പിആർ വർക്കുകളുമായി നേതാക്കള്‍ രം​ഗത്തെത്തിയിരിക്കുകയാണ്. രമേശ് ചെന്നിത്തലയ്ക്കായി കഴിഞ്ഞ ദിവസം ഇം​ഗ്ലീഷ് ദിനപത്രത്തിൽ പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു. തിരുവനന്തപുരം ഡിസിസി ജനറൽ സെക്രട്ടറി പ്രജിൻ ബാബുവിൻ്റെ പേരിലാണ് പരസ്യം നൽകിയത്. ചെന്നിത്തലയുടെ രാഷ്ട്രീയ യാത്രയും സംഭാവനകളും വിവരിക്കുന്നതായിരുന്നു പരസ്യം. രമേശ് ചെന്നിത്തലയെ വാഴ്ത്തി ജനനായകൻ വീഡിയോയും രംഗത്തെത്തിയിരുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ കുറിച്ചുള്ള ഡോക്യൂമെന്‍ററി ഷൂട്ട് അവസാന ഘട്ടത്തിലാണ്. അതേസമയം, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍റെ തെരെഞ്ഞെടുത്ത പ്രസംഗങ്ങളുടെ പുസ്തകം അണിയറയിൽ പുരോഗമിക്കുകയാണ്.