കോഴിക്കോട്: തൃശ്ശൂരിൽ കോൺഗ്രസ് പ്രവർത്തകൻ നൗഷാദിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ എസ്‍ഡി‍പിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്ന് കെ മുരളീധരൻ എംപി. അഭിമന്യൂവിന്റെ കൊലപാതകിയെ അറസ്റ്റ് ചെയ്യുന്നതിലും ഈ വീഴ്ച തുടരുന്നതായും മുരളീധരൻ പറഞ്ഞു.

അഭിമന്യൂവിന്റെ കൊലപാതക മുതൽ എസ്‍ഡി‍പിഐ പ്രവർത്തകരോട് പൊലീസിന് മൃദു സമീപനമാണുള്ളത്. മട്ടന്നൂർ എടയന്നൂരിലെ കോൺ​ഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കേസിലെ പ്രതികൾക്ക് കേസ് വാദിക്കാൻ സർക്കാർ വൻ പണം ചെലവഴിക്കുന്നതായും മുരളീധരൻ ആരോപിച്ചു.