കോൺഗ്രസ് പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. ഇപ്പോൾ അതെല്ലാം പരിഹരിച്ചു കഴിഞ്ഞു
കോഴിക്കോട്: കോൺഗ്രസിന്റെ തകർച്ചയ്ക്ക് ഒരു നേതാവിനെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്ന് കെ മുരളീധരൻ എം പി. കൂട്ടായ പ്രവർത്തനത്തിലൂടെ തെറ്റുകൾ തിരിച്ചറിയണം. തുടർച്ചയായ പരാജയങ്ങൾ അണികളെ നിരാശരാക്കി. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും സ്ഥാനാർത്ഥികളെ കെട്ടിയിറക്കി. ചിലയിടത്ത് കൈപ്പത്തിയിൽ മത്സരിച്ചവർ പോലും നാലാം സ്ഥാനത്ത് വരെ എത്തി. നിയമസഭയിൽ 41 സീറ്റ് കിട്ടിയത് തന്നെ ഭാഗ്യം. തോൽവി അവലോകനം ചെയ്തപ്പോൾ മനസിലാകുന്നത് ഇതാണ്. തെരഞ്ഞെടുപ്പിലെ തോൽവി ജനങ്ങൾ കാണിച്ച മഞ്ഞക്കാർഡായിരുന്നു. താഴെ തട്ടിൽ ആളുകൾ കുറയുന്നു എന്ന സൂചന . അത് മനസിലാക്കിയില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പിൽ സി പി എമ്മിന്റെ പി ആർ വർക്ക് ഗുണം ചെയ്തു. കിറ്റും അവർക്ക് നേട്ടമായി. ഇതിനെ പ്രതിരോധിക്കാൻ
കോൺഗ്രസ് പാർട്ടിക്ക് ആയില്ല. സാമുദായിക സംഘടനകളെ അവരുടെ താൽപര്യങ്ങൾക്കനുസരിച്ച് സി പി എം സമീപിച്ചെന്നും മുരളീധരൻ പറഞ്ഞു .
കോൺഗ്രസ് പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണ്. ഇപ്പോൾ അതെല്ലാം പരിഹരിച്ചു കഴിഞ്ഞു. കോഴിക്കോട് പുതിയ ജില്ല കോൺഗ്രസ് കമ്മറ്റി അധ്യക്ഷന്റെ ചുതലയേറ്റെടുക്കൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെ മുരളീധരൻ
കോഴിക്കോട് പുതിയ ജില്ല കോൺഗ്രസ് കമ്മറ്റി അധ്യക്ഷനായി അഡ്വ.കെ പ്രവീൺകുമാർ ചുമതലയേറ്റു
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona