തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കെ ആർ ഗൗരിയമ്മയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. തിരുവനന്തപുരത്തേ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഗൗരിയമ്മ. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയാണെന്നാണ് ഒടുവിൽ പുറത്ത് ഇറക്കിയ മെഡിക്കൽ ബുള്ളറ്റിൻ പറയുന്നത്. അണുബാധ നിയന്ത്രിക്കാനാണ് ഡോക്ടർമാരുടെ പരിശ്രമം. അണുബാധയെ തുടർന്ന് കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് ഗൗരിയമ്മയെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona