കരുവന്നൂർ കേസിൽ താൻ പ്രതിയാണെന്ന നിലയിൽ നടക്കുന്ന പ്രചാരണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ആലത്തൂർ എംപി

കൊച്ചി: കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് പലരും നൽകിയ മൊഴികളിൽ വ്യക്തത വരുത്താനാണ് ഇ ഡി തന്നെ വിളിപ്പച്ചതെന്ന് സിപിഎം എംപി കെ രാധാകൃഷ്ണൻ. കൊച്ചിയിൽ ഇ‍ഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു. ആധാറും പാൻ കാർഡും ബാങ്ക് അക്കൗണ്ട് വിവരങ്ങളുമടക്കം രേഖകളെല്ലാം താൻ നേരത്തെ കൈമാറിയതാണ്. പൊലീസ് മുറയിലുള്ള ചോദ്യം ചെയ്യലല്ല നടക്കുന്നത്. താൻ സെക്രട്ടറി ചുമതല വഹിച്ച രണ്ടര വർഷക്കാലത്തോ അതിന് മുൻപോ ശേഷമോ സിപിഎം ജില്ലാ കമ്മിറ്റിക്ക് കരുവന്നൂർ ബാങ്കിൽ നിക്ഷേപമൊന്നും ഉണ്ടായിട്ടില്ല. താൻ ബാങ്കുമായി ജില്ലാ സെക്രട്ടറിയായിരിക്കുമ്പോൾ ബന്ധപ്പെട്ടിട്ടില്ല. കേസിൽ പ്രതിയാണെന്ന രീതിയിൽ തനിക്കെതിരെ നടക്കുന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും കെ രാധാകൃഷ്ണൻ വ്യക്തമാക്കി.

YouTube video player