ജില്ലാതലത്തിൽ മുഖ്യമന്ത്രിയുടെയും അതാത് ജില്ലകളിലെ മന്ത്രിമാരുടെയും നേതൃത്വത്തിൽ സംസ്ഥാനസർക്കാർ സംഘടിപ്പിച്ച ജനസമക്ഷം സിൽവർലൈൻ എന്ന പ്രചാരണപരിപാടിയുടെ തുടർച്ചയായാണ് ഓൺലൈനായി പുതിയ പ്രചാരണപരിപാടി.
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയെക്കുറിച്ചുള്ള പൊതുജനങ്ങളുടെ സംശയങ്ങളും ആശങ്കകളും പരിഹരിക്കാൻ കൂടുതൽ പ്രചാരണപരിപാടികളുമായി കെ റെയിലും സംസ്ഥാന സർക്കാരും. പൗരപ്രമുഖരുമായി നടത്തിയ ചർച്ചകളുടെ തുടര്‍ച്ചയായാണ് പൊതുജനങ്ങളെ പങ്കെടുപ്പിച്ച് പുതിയ ഓണ്‍ലൈൻ പരിപാടി സംഘടിപ്പിക്കുന്നത്. പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങളും ആശങ്കകളും കെ റെയില്‍ അധികൃതരോട് ജനങ്ങള്‍ക്ക് നേരിട്ട് ചോദിക്കാവുന്ന ഓൺലൈൻ സമ്പർക്ക പരിപാടിയാണ് പുതിയത്. സ്ഥലം വിട്ടുനൽകിയവരുടെ അനുഭവങ്ങളും പൊതുജനവുമായി പങ്കുവയ്ക്കുമെന്നാണ് പ്രഖ്യാപനം.
പൗരപ്രമുഖരെ മാത്രം ഉൾപ്പെടുത്തി വിശദീകരണ യോഗങ്ങൾ സംഘടിപ്പിച്ചതിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് പൊതുജനങ്ങളെ പങ്കെടുപ്പിച്ചും പരിപാടി സംഘടിപ്പിക്കുന്നത്. കെ റെയിലിന്‍റെ വെബ്‌സൈറ്റും, ഇ-മെയിലും വഴി ഏതൊരാള്‍ക്കും സംശയങ്ങളും ചോദ്യങ്ങളും ഉന്നയിക്കാം. വരുന്ന ചോദ്യങ്ങള്‍ ക്രോഡീകരിച്ചശേഷം കെ- റെയില്‍ അധികൃതര്‍ ഓണ്‍ലൈനില്‍ തത്സമയം മറുപടി നല്‍കുമെന്നാണ് അറിയിപ്പ്
ചോദ്യങ്ങൾ അയക്കാനുള്ള ഇ-മെയില്‍ ഐഡി : Janasamaksham02@keralarail.com1
കെ റെയിൽ വെബ്സൈറ്റ് : https://keralarail.com/janasamaksham
