Asianet News MalayalamAsianet News Malayalam

K Rail : സില്‍വര്‍ ലൈനിനെതിരെ ഡിപിആര്‍ കത്തിച്ച് കെ റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ പ്രതിക്ഷേധം

പദ്ധതിക്കായി ഇട്ട മുഴുവന്‍ സര്‍വെ കല്ലുകളും പത്തുദിവസത്തിനകം പിഴുതു മാറ്റാനും സമരക്കാരുടെ തീരുമാനം

K Rail protesters burnt DPR
Author
Kochi, First Published Jan 27, 2022, 8:08 AM IST

കൊച്ചി: സംസ്ഥാനത്തിന്‍റെ സില്‍വര്‍ ലൈൻ പദ്ധതിക്കെതിരെ ഡിപിആര്‍ കത്തിച്ച് കെ റെയില്‍ വിരുദ്ധ ജനകീയ സമിതിയുടെ പ്രതിക്ഷേധം. ഇന്നലെ രാത്രി 7 മണിക്കാണ് വീടുകൾക്ക് മുന്നില്‍ നാട്ടുകാര്‍ കൂട്ടം കൂടി ഡിപിആര്‍ കത്തിച്ചത്. പദ്ധതിക്കായി ഇട്ട മുഴുവന്‍ സര്‍വെ കല്ലുകളും പത്തുദിവസത്തിനകം പിഴുതു മാറ്റാനും സമരക്കാര്‍ തീരുമാനിച്ചു.

കെ റെയില്‍ കടന്നുപോകാനായി സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാനുദ്ദേശിക്കുന്ന മുഴുവനിടങ്ങളിലെയും ആളുകളാണ് ഓരോ വീട്ടിലും ഡിപിആര്‍ കത്തിച്ച് പ്രതിക്ഷേധം രേഖപ്പെടുത്തിയത്. കെ റെയില്‍ വിരുദ്ധസമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിക്ഷേധം. വലിയ പരിസ്ഥിതി പ്രശ്നമുണ്ടാക്കുന്നതും നിരവധി പേര്‍ക്ക് കിടപ്പാടം നടഷ്ടപെടുന്നതുമായി പദ്ധതി നടപ്പിലാക്കരുതെന്നാണ് ഇവുടെ ആവശ്യം. തിരുവനന്തപുരം മുതല്‍ കാസര‍്കോഡുവരെയുള്ള പദ്ധതി പ്രദേശത്തെ ആയിരകണക്കിന് കുടുംബങ്ങള്‍ രാത്രിയില്‍ നടന്ന പ്രതിക്ഷേധത്തില്‍ പങ്കെടുത്തു.

കെ റെയില്‍ ഉദ്യോഗസ്ഥര്‍ ഇതിനോടകം നിരവധി സ്ഥലങ്ങളില്‍ സര്‍വെ കല്ലുകള്‍ നാട്ടിയിട്ടുണ്ട്. ഇതില്‍ മിക്കയിടത്തുമുള്ളതും കെ റെയില്‍ വിരുദ്ധസമിതി പിഴുതുമാറ്റി ബാക്കിയുള്ളവ 10 ദിവസത്തിനുള്ളില്‍ പിഴുതു കളയാനാണ് സമരക്കാരുടെ തീരുമാനം,‍ സമരത്തിന്‍റെ അടുത്ത ഘട്ടമെന്ന നിലയില്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ ബോധവല്‍ക്കരണ പ്രചരണ യാത്രകള്‍ സംഘടിപ്പിക്കാനും ഇവര്‍ ആലോചിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios