Asianet News MalayalamAsianet News Malayalam

വനാതിർത്തികളിലെ കർഷകരുടെ നഷ്ടപരിഹാരത്തുക വൈകില്ല; പരാതിയുണ്ടെങ്കിൽ ഉടൻ പരിഹരിക്കുമെന്നും മന്ത്രി കെ രാജു

" മതില് കെട്ടിയോ ട്രഞ്ച് കുഴിച്ചോ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനാവില്ല. സോളാർ ഫെൻസിംഗ് ഒരു നല്ല മാർഗമാണെങ്കിലും ഇത് സ്ഥാപിച്ച ശേഷം വേണ്ട രീതിയിൽ പരിപാലനം നടത്താതെ അതും വിജയകരമാവില്ല "

k raju response on asianet news roving reporter series man animal conflict
Author
Trivandrum, First Published Jul 8, 2020, 9:26 AM IST

തിരുവനന്തപുരം: വനാതിർത്തികളിലെ കർഷകരുടെ നഷ്ടപരിഹാരത്തുക വൈകില്ലെന്ന് വനം മന്ത്രി കെ രാജു ഏഷ്യാനെറ്റ് ന്യൂസിനോട്. പരാതിയുണ്ടെങ്കിൽ ഉടൻ പരിഹരിക്കുമെന്നും മന്ത്രി കെ രാജു ഉറപ്പ് നൽകി. ഏഷ്യാനെറ്റ് ന്യൂസ് റോവിംഗ് റിപ്പോർട്ടർ പരമ്പരയോട് രാവിലെ നമസ്തേ കേരളത്തിൽ പ്രതികരിക്കുകയായിരുന്നു വനം മന്ത്രി. നിലവിലെ സർക്കാർ വന്ന ശേഷം മനുഷ്യ മൃഗ സംഘർഷങ്ങളിൽ മരണപ്പെടുന്നവർക്കും പരിക്കേൽക്കുന്നുവർക്കും നാശനഷ്ടങ്ങൾ സഹിക്കേണ്ടി വരുന്നവർക്കുമുള്ള നഷ്ടപരിഹാര തുക ഇരട്ടിയാക്കിയിട്ടുണ്ടെന്നും വനം മന്ത്രി അറിയിച്ചു. 

മതില് കെട്ടിയോ ട്രെഞ്ച് കുഴിച്ചോ മനുഷ്യ മൃഗ സംഘ‌ർഷങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കാൻ പറ്റില്ലെന്നും വനം മന്ത്രി സമ്മതിച്ചു. 

വനം മന്ത്രി രാവിലെ നമസ്തേ കേരളത്തിൽ സംസാരിച്ചപ്പോൾ 

കാടുവിട്ടിറങ്ങുന്ന മൃഗങ്ങളെ പ്രതിരോധിക്കാൻ ശാസ്ത്രീയ പദ്ധതികൾ വരുമോ?

ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർ‍ട്ട് വിഷയം എല്ലാവർക്കും കൂടുതൽ മനസിലാക്കി കൊടുക്കാൻ സഹായിച്ചിട്ടുണ്ടെന്ന് പറഞ്ഞ വനം മന്ത്രി. ഇത് പുതിയ പ്രശ്നമല്ലെന്ന് സമ്മതിച്ചു. ആനയും കടുവയും അടക്കമുള്ള ജീവികളുടെ എണ്ണം വനമേഖലകളിൽ കൂടിയിട്ടുണ്ട്. ഇത് ഒരു അർത്ഥത്തിൽ നല്ലാതണെങ്കിലും ഇത് വനത്തോട് ചേർന്ന് കൃഷി നടത്തുന്ന കർഷകർക്ക് പ്രശ്നം സൃഷ്ടിക്കുന്നുണ്ട്. 

മതില് കെട്ടിയോ ട്രഞ്ച് കുഴിച്ചോ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്താനാവില്ല. സോളാർ ഫെൻസിംഗ് ഒരു നല്ല മാർഗമാണെങ്കിലും ഇത് സ്ഥാപിച്ച ശേഷം വേണ്ട രീതിയിൽ പരിപാലനം നടത്താതെ അതും വിജയകരമാവില്ല. 

ഫെൻസിംഗ് ഇടാനുള്ള ചെലവ് തുക കർഷകർക്ക് നേരിട്ട് നൽകിക്കൂടെ?


നിലവിൽ വനം വകുപ്പ് തന്നെയാണ് വനാതിർത്തിയിൽ ഫെൻസിംഗ് നടത്തുന്നത്. ചില സ്ഥലങ്ങളിൽ സ്വകാര്യ വ്യക്തികൾ സ്വന്തം നിലയിൽ ഫെൻസിംഗ് നടത്തുന്നുണ്ട്. ഇതിൽ സർക്കാർ സഹായം ആലോചിക്കാവുന്ന സംഗതിയാണെന്ന് വനം മന്ത്രി പറഞ്ഞു. 

പലയിടത്തും നഷ്ടപരിഹാര വിതരണം നിലച്ചിരിക്കുന്നു. പരിഹാരം എന്താണ്?

അഞ്ച് ലക്ഷം രൂപയായിരുന്നു ഈ സർക്കാർ വരുമ്പോ നഷ്ടപരിഹാരം, ഇത് ഇരട്ടിയാക്കിയിട്ടുണ്ട്. വന്യ ജീവി ആക്രമണം മൂലമുണ്ടാകുന്ന നാശനഷ്ടത്തിനും മരണത്തിനും ആക്രമണമുണ്ടായി ആഴ്ചകൾക്കകം തന്നെ ഇത് ലഭ്യമാക്കുന്നുണ്ട്. നൽകാൻ ബാക്കിയുണ്ടായിരുന്ന തുക അദാലത്ത് നടത്തി ലഭ്യമാക്കിയിട്ടുണ്ടെന്നും ഇതിന് താൻ നേരിട്ട് ചെന്നിരുന്നെന്നും വനം മന്ത്രി പറഞ്ഞു.


കാട്ടുപന്നികളെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കുമോ ?

കാട്ടുപന്നിയെ കൊന്നൊടുക്കയെന്നല്ല വനം വകുപ്പിന്‍റെ സമീപനം , എന്നാൽ കാട്ടിൽ നിന്ന് നാട്ടിലെത്തി കൃഷി നശിപ്പിക്കുന്ന പന്നിയെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനുമതിയോടെ ലൈസൻസുള്ള തോക്കുള്ളവരെ കൊണ്ട് വന്ന് വെടി വയ്ക്കാനുള്ള അനുമതി നൽകിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു. പന്നിയെ കൊന്നൊടുക്കുകയെന്നത് നിലവിലെ വന്യ ജീവി നിയമത്തിന് എതിരാണ്. ഷുദ്ര ജീവികളുടെ പട്ടികയിൽ പന്നികളെ പെടുത്താൻ അനുമതി തേടിയിട്ടുമുണ്ട്. 

മനുഷ്യ മൃഗ സംഘർഷങ്ങളെക്കുറിച്ചുള്ള ഏഷ്യാനെറ്റ് ന്യൂസ് റോവിംഗ് റിപ്പോർട്ടർ റിപ്പോർട്ടുകൾ
 

കാടിറങ്ങുന്ന സംഘര്‍ഷം, കൃഷി സംരക്ഷിക്കാന്‍ ഉറക്കമൊഴിയുന്ന കര്‍ഷകരുടെ ജീവിതം

മകനെ കാട്ടാന കുത്തിക്കൊന്നു; എന്നിട്ടും ഗ്രാമം വിടാതെ അപ്പു മാസ്റ്റർ

 

 

കാട്ടുപന്നി ശല്യം രൂക്ഷം; എന്തുചെയ്യുമെന്നറിയാതെ നാട്ടുകാർ

 

കടുവാപ്പേടിയില്‍ അതിര്‍ത്തി ഗ്രാമങ്ങള്‍; ആക്രമണം ആവര്‍ത്തിക്കുന്നു

 

വനാതിര്‍ത്തിയിലെ ഇരകള്‍ ; പരിക്കേറ്റവരുടെ സ്ഥിതി ദയനീയം

 

ആന ചരിഞ്ഞത് വിവാദമായെങ്കിലും മണ്ണാര്‍ക്കാട് വേട്ടസംഘങ്ങള്‍ സ്വൈരവിഹാരം തുടരുന്നു

Follow Us:
Download App:
  • android
  • ios