Asianet News MalayalamAsianet News Malayalam

'ശബരീനാഥൻ നിരപരാധി, അറസ്റ്റ് കോടതിയെ പോലും തെറ്റിധരിപ്പിച്ച്' : സുധാകരൻ 

വിമാനത്തിനുള്ളിൽ ആക്രമിച്ചയാളിന്റെ പേരിൽ കേസില്ലെന്നത് വിരോധാഭാസമാണ്'. ഇപി ജയരാജൻ കയറാത്തതിനാൽ ഇൻഡിഗൊ കമ്പനി പൂട്ടാൻ പോകുകയാണെന്നും സുധാകരൻ

K. S. Sabarinathan is innocent says kpcc president k sudhakaran
Author
Kerala, First Published Jul 19, 2022, 8:43 PM IST

കൊച്ചി : മുഖ്യമന്ത്രിക്കെതിരായ വധശ്രമ കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുൻ എംഎൽഎ ശബരീനാഥൻ നിരപരാധിയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. സത്യസന്ധമായ നടപടി അല്ലാത്തതിനാലാണ് ശബരീനാഥന്റെ അറസ്റ്റ് വിവാദമാകുന്നതെന്നും സുധാകരൻ വിശദീകരിച്ചു. ശബരിനാഥന്റെ അറസ്റ്റ് കോടതിയെ പോലും തെറ്റിധരിപ്പിച്ചാണ്. അറസ്റ്റിന് പിന്നിൽ പി ശശിയുടെ ഇടപെടലാണെന്ന ആരോപണമുയര്‍ത്തിയ സുധാകരൻ, ഇത്തരം  നടപടികളുടെ ആശാനാണ് ശശിയെന്നും കുറ്റപ്പെടുത്തി. മുഖ്യമന്ത്രി കളവ് പറയുകയാണ്. പിണറായി വിജയൻ മുഖ്യമന്ത്രിയുടെ നിലവാരം പുലർത്തണമെന്നും സുധാകരൻ പറഞ്ഞു. 

'ഇപി ജയരാജനെതിരെ കേസെടുക്കാത്തത് ശരിയല്ല. വിമാനത്തിനുള്ളിൽ ആക്രമിച്ചയാളിന്റെ പേരിൽ കേസില്ലെന്നത് വിരോധാഭാസമാണ്'. ഇപി ജയരാജൻ കയറാത്തതിനാൽ ഇൻഡിഗൊ കമ്പനി പൂട്ടാൻ പോകുകയാണെന്നും സുധാകരൻ പരിഹസിച്ചു. ''ഇൻഡിഗൊ കമ്പനിക്ക് ലാഭം ഉണ്ടാക്കി കൊടുക്കുന്നത് ഇ പി യും ഭാര്യയുമല്ലേ, എന്നും വിമാനത്തിൽ പോകുന്ന കുടുംബക്കാരാണല്ലോ  ഇപിയുടെത്. ടാറ്റയും ബിർളയുമാണല്ലോയെന്നും''  സുധാകരൻ പരിഹസിച്ചു. ഇൻഡിഗോ ബസ് പിടിച്ചിട്ടത് അൽപത്തരമാണെന്നും എന്ത് പ്രതികാര നടപടിയും കൈക്കൊള്ളുമെന്നതിന് തെളിവാണിതെന്നും സുധാകരൻ കുറ്റപ്പെടുത്തി. 

'മാസ്റ്റർ ബ്രെയിൻ', ഫോൺ പരിശോധിക്കാൻ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്, ഇപ്പോ കൈമാറാമെന്ന് ശബരി, കോടതിയിൽ നടന്നത്!

'കേരളം ബനാന റിപ്പബ്ലിക്കായി', ജാമ്യം നേടിയ ശബരീനാഥന്‍റെ ആദ്യ പ്രതികരണം

കേരളം ബനാന റിപ്പബ്ലിക്കായെന്ന് കെ എസ് ശബരീനാഥന്‍. മുഖ്യമന്ത്രിക്കെതിരായ വധശ്രമ ഗൂഢാലോചന കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് മുൻ എംഎൽഎയുടെ പ്രതികരണം. അറസ്റ്റ് അടക്കമുള്ള സംഭവങ്ങള്‍ക്ക് പിന്നിലെ മാസ്റ്റര്‍ മൈന്‍റ് ഇ പി ജയരാജനാണ്. കേരളത്തിന്‍റെ മുഖ്യമന്ത്രി ഭീരുവാണെന്നും ശബരീനാഥന്‍ പറഞ്ഞു. 

തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ശബരിനാഥന് ജാമ്യം അനുവദിച്ചത്. അടുത്ത മൂന്ന് ദിവസം അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം, ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഫോൺ ഹാജരാക്കണം, അരലക്ഷം രൂപയുടെ ബോണ്ട് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ശബരീനാഥനെ കസ്റ്റഡിയിൽ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും അത് തള്ളിയ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. റിമാൻഡ് റിപ്പോർട്ടും കസ്റ്റഡി റിപ്പോ‍ർട്ടും ഹാജരാക്കിയ പൊലീസ്, വാട്സാപ്പ് ഉപയോഗിച്ച ഫോൺ കണ്ടെടുക്കാൻ കസ്റ്റഡി വേണമെന്നാണ് ആവശ്യപ്പെട്ടത്. മറ്റ് പ്രതികൾക്കൊപ്പമിരുത്തി ശബരീനാഥനെ ചോദ്യം ചെയ്യണം. ഗൂഢാലോചനയ്ക്ക് ഉപയോഗിച്ച മൊബൈലും ഉപകരണങ്ങളും കണ്ടെത്തണം. കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നറിയാൻ ശബരീനാഥിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പൊലീസ് അറിയിച്ചു. ഒന്നാം പ്രതി ഫർസീൻ മജീദിന് ശബരീനാഥ്‌ നിർദേശം നൽകിയെന്നും നിരവധി തവണ പ്രതികളെ ശബരിനാഥ് ഫോണിൽ വിളിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചു. ഒന്നാം പ്രതിയെയും മൂന്നാം പ്രതിയെയും ശബരീനാഥ്‌ വിളിച്ചെന്നും അന്വേഷണസംഘം ഉന്നയിച്ചു. 

ശബരീനാഥന് ജാമ്യം, കോടതിക്ക് മുന്നിൽ സിപിഎം പ്രതിഷേധം, സ്ഥലത്ത് യൂത്ത് കോൺഗ്രസ് പ്രവ‍ര്‍ത്തകരും, സംഘ‍ര്‍ഷാവസ്ഥ

Follow Us:
Download App:
  • android
  • ios