ഇല്ലാത്ത പരാതിയുടെ പേരിൽ ഇല്ലാത്ത കാര്യങ്ങൾ പറയുന്നതായി പി.സി വിഷ്ണുനാഥ് പറഞ്ഞു
തിരുവനന്തപുരം : പാലക്കാട് സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിലെ (youth congress state camp)പീഡന പരാതി സഭയിൽ ഉന്നയിച്ച് കോങ്ങാട് എം എൽ എ കെ. ശാന്തകുമാരി(santha kumari). പെൺകുട്ടിയുടേതെന്ന പേരിൽ പ്രചരിക്കുന്ന പരാതി ശാന്തകുമാരി സഭയിൽ കെ ശാന്തകുമാരി എം എൽ എ സഭയിൽ വായിച്ചു.
ഇല്ലാത്ത പരാതിയുടെ പേരിൽ ഇല്ലാത്ത കാര്യങ്ങൾ പറയുന്നതായി പി.സി വിഷ്ണുനാഥ് പറഞ്ഞു. ഇക്കാര്യത്തിൽ യൂത്ത് കോൺഗ്രസിന് പരാതി ഒന്നും ലഭിച്ചിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കൂടിയായ ഷാഫി പറമ്പിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും വിഷ്ണുനാഥ് പറഞ്ഞു. ശാന്ത കുമാരി എം എൽ എ ഉന്നയിച്ച ഇക്കാര്യം സഭാ രേഖകളിൽ നിന്നും നീക്കണമെന്നും പി സി വിഷ്ണുനാഥ് ആവശ്യപ്പെട്ടു
'പരാതി കിട്ടിയിട്ടില്ല, പറയാത്ത കാര്യങ്ങള്‍ വാര്‍ത്തയായെന്നാണ് പെണ്‍കുട്ടി പറഞ്ഞത്': ഷാഫി പറമ്പില്‍
പാലക്കാട്: പാലക്കാട് യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ വെച്ച് വനിതാ പ്രവര്‍ത്തകയ്ക്ക് നേരെ പീഡനശ്രമം ഉണ്ടായെന്ന ആരോപണത്തില്‍ വിശദീകരണവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിക്ക് പ്രവര്‍ത്തകയില്‍ നിന്ന് പരാതി ലഭിച്ചിട്ടില്ലെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. അഖിലേന്ത്യ കമ്മിറ്റിക്ക് ലഭിച്ച പരാതിയില്‍ പീഡന പരാമര്‍ശമില്ല. പരാതി ഉണ്ടെങ്കില്‍ അത് പൊലീസിനെ ഏല്‍പ്പിക്കും. സഹപ്രവര്‍ത്തകയ്ക്ക് എല്ലാ നിയമസഹായവും സംഘടന നല്‍കും. പറയാത്ത കാര്യങ്ങള്‍ വാര്‍ത്തയായെന്നാണ് പെണ്‍കുട്ടി പറഞ്ഞത്. കത്തിന്‍റെ ഉറവിടം രണ്ടംഗ സമിതി അന്വേഷിക്കുമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.
പാലക്കാട് നടന്ന യൂത്ത് കോൺഗ്രസ് ചിന്തന്‍ശിബിരിനിടെ പ്രതിനിധിയായ വനിതാ അംഗത്തോട് ആരോപണ വിധേയനായ വിവേക് നായർ മോശമായി പെരുമാറിയെന്നാണ് പരാതി. മദ്യപിച്ചെത്തിയ വിവേക് നായർ കിടക്ക പങ്കിടാൻ നിർബന്ധിച്ചു, സ്വകാര്യ ഭാഗത്ത് സ്പർശിച്ചു, തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് വനിതാ അംഗത്തിന്‍റേതെന്ന പേരിലുള്ള കത്തിലുള്ളത്. ദളിത് വിഭാഗത്തിൽ നിന്ന് വരുന്ന താൻ സംഘടനയിൽ നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ട്. അതിൽ ഒന്നാണ് ഇത്. നിരവധി വനിതാ പ്രവർത്തകർ സമാന പ്രശ്നം നേരിടുന്നുണ്ടെന്നും ആ കത്തിൽ പറഞ്ഞിരുന്നു
