Asianet News MalayalamAsianet News Malayalam

പിണറായിക്കും സംഘത്തിനും അഴിമതി നടത്താന്‍ ലോകായുക്തയെ വന്ധീകരിച്ചു,ആത്മാഭിമാനം നഷ്ടപ്പെട്ട സംവിധാനം ഇനി വേണ്ട

ലോകായുക്ത നിര്‍ജീവമായതോടെ പിണറായും  മന്ത്രിമാരും  ഉദ്യോഗസ്ഥരും അഴിഞ്ഞാടുകയാണെന്ന് കെ.സുധാകരന്‍

k sudhakaran  demand disbursal of lokayuktha
Author
First Published Nov 15, 2023, 3:50 PM IST | Last Updated Nov 15, 2023, 3:50 PM IST

തിരുവനന്തപുരം: പിണറായി വിജയനും സംഘത്തിനും യഥേഷ്ടം അഴിമതി നടത്താന്‍ വന്ധീകരിച്ച   ലോകായുക്തയെ അടിയന്തരമായി പിരിച്ചുവിടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആവശ്യപ്പെട്ടു. ലോകായുക്തയ്ക്കായി ചെലവഴിക്കുന്ന കോടികള്‍ ക്ഷേമപെന്‍ഷന്‍ നല്കാനും കുടുംബശ്രീക്കാരുടെ കുടിശിക തീര്‍ക്കാനും മറ്റും വിനിയോഗിക്കണം. ഭാവി കേരളത്തോട് പിണറായി ചെയ്ത ഈ കൊടുംക്രൂരതയെക്കുറിച്ചാണ് ലോകായുക്ത ദിനത്തില്‍ കൊട്ടിഘോഷിച്ചു നടത്തിയ പൊതുസമ്മേളനം ചര്‍ച്ച  ചെയ്യേണ്ടിയിരുന്നത്.

ഒന്നാം പിണറായി സര്‍ക്കാരിന്‍റെ  കാലത്ത് 1264 കേസുകളാണ് ലോകായുക്ത കൈകാര്യം ചെയ്തിരുന്നതെങ്കില്‍ 2023ല്‍  വെറും 197 ഹര്‍ജികള്‍ മാത്രമാണ് പരിഗണിക്കുന്നത്. ലോകായുക്തയും ഉപലോകായുക്തയും വാര്‍ഷിക ശമ്പളമായി 56 ലക്ഷത്തോളം രൂപ കൈപ്പറ്റുകയും   നാലുകോടിയോളം രൂപ ഓഫീസ് ചെലവിനായി വിനിയോഗിക്കുകയും ചെയ്യുന്ന ഈ സംവിധാനത്തെ കേരളം തീറ്റിപ്പോറ്റേണ്ടതുണ്ടോയെന്ന് ജനം തീരുമാനിക്കണം. ആത്മാഭിമാനം നഷ്ടപ്പെട്ടവരാണ്  ഇന്ന് ലോകയുക്തയിലുള്ളത്. ലോകായുക്ത നിര്‍ജീവമായതോടെ പിണറായും  മന്ത്രിമാരും  ഉദ്യോഗസ്ഥരും അഴിഞ്ഞാടുകയാണെന്നും അദ്ദേഹം പറഞ്ഞു.

 ദുരിതാശ്വാസ ഫണ്ട് അനുവദിച്ച നടപടിക്രമങ്ങളില്‍ വീഴ്ച, എന്നാല്‍, അഴിമതിക്ക് തെളിവില്ല': ലോകായുക്ത 

ആർക്കെങ്കിലും വാരിക്കോരി കൊടുക്കാനുള്ളതല്ല ദുരിതാശ്വാസ നിധിയിലെ തുക: മുൻ ഉപലോകായുക്ത കെപി ബാലചന്ദ്രൻ

Latest Videos
Follow Us:
Download App:
  • android
  • ios