ന്യൂറോ സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് നിലവിൽ ചികിത്സയിലുള്ള കെ. സുധാകരൻ വിദഗ്ധ പരിശോധനകൾക്കും ചികിത്സയ്ക്കുമായാണ് അമേരിക്കയിലേക്ക് പോകുന്നത്.

തിരുവനന്തപുരം : വിദഗ്ധ ചികിത്സക്കായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ നാളെ അമേരിക്കയിലേക്ക് തിരിക്കും. കൊച്ചിയിൽ നിന്നും വിമാന മാർഗ്ഗം ഇന്ന് ദില്ലിയിൽ എത്തിയ ശേഷം നാളെയാണ് അമേരിക്കയിലേക്ക് പോവുക.ഭാര്യയും ഡൽഹിയിലുള്ള അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയും ഒപ്പം ഉണ്ടാകും. ന്യൂറോ സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് നിലവിൽ ചികിത്സയിലുള്ള കെ. സുധാകരൻ വിദഗ്ധ പരിശോധനകൾക്കും ചികിത്സയ്ക്കുമായാണ് അമേരിക്കയിലേക്ക് പോകുന്നത്. പാർട്ടിയിൽ രണ്ടാഴ്ചത്തെ അവധി അറിയിച്ചിട്ടുണ്ടെങ്കിലും കെപിസിസി പ്രസിഡന്റിന്റെ ചുമതല മറ്റാർക്കും കൈമാറിയിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മദ്യപിച്ച് വാഹനം ഓടിച്ചതിന് പൊലീസ് കസ്റ്റഡിയിലെടുത്തയാൾ സ്റ്റേഷനിൽ കുഴഞ്ഞു വീണു മരിച്ചു

YouTube video player