Asianet News MalayalamAsianet News Malayalam

കേരളത്തിൽ സിപിഎം-ബിജെപി ധാരണ; ഈ സാഹചര്യം കോൺഗ്രസ് വിനിയോഗിക്കണമെന്ന് കെ സുധാകരൻ

സിപിഎം-ബിജെപി ഒത്തുകളിയുടെ ഭാഗമായാണ് പിണറായി വിജയനും കെ. സുരേന്ദ്രനും രക്ഷപ്പെടുന്നത്. സ്വർണക്കടത്തിൽ പിണറായി വിജയനും കൊടകര കേസിൽ സുരേന്ദന്ദ്രനും രക്ഷപ്പെട്ടത് ഇക്കാരണത്താലാണെന്നാണ് സുധാകരൻ വിമര്‍ശിച്ചത്.

K Sudhakaran says CPM-BJP agreement in Kerala nbu
Author
First Published Oct 25, 2023, 12:55 PM IST

കോഴിക്കോട്: കോൺഗ്രസിലെ ഐക്യക്കുറവ് പരിഹരിക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി ശക്തമാക്കണമെന്നും കെ സുധാകരൻ പറഞ്ഞു. കേരളത്തിൽ സിപിഎം-ബിജെപി ധാരണയുണ്ട്, ഈ  സാഹചര്യം കോൺഗ്രസ് വിനിയോഗിക്കണമെന്നും സുധാകരൻ കോഴിക്കോട് പറഞ്ഞു. സിപിഎം-ബിജെപി ഒത്തുകളിയുടെ ഭാഗമായാണ് പിണറായി വിജയനും കെ സുരേന്ദ്രനും രക്ഷപ്പെടുന്നത്. സ്വർണക്കടത്തിൽ പിണറായി വിജയനും കൊടകര കേസിൽ സുരേന്ദന്ദ്രനും രക്ഷപ്പെട്ടത് ഇക്കാരണത്താലാണെന്നാണ് സുധാകരൻ വിമര്‍ശിച്ചത്.

പിണറായി വിജയൻ ജയിലിൽ പോകാത്തത് കേന്ദ്രത്തിലെ ബിജെപി സർക്കാരിന്റെ ഔദാര്യം കൊണ്ടാണെന്നും കെ സുധാകരൻ വിമര്‍ശിച്ചു. ഇഡി എന്തുകൊണ്ട് പിണറായി വിജയനെതിരെ അന്വേഷണം നടത്തുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. തനിക്കെതിരെ മോൻസൺ മാവുങ്കൽ കേസിൽ അടക്കം അന്വേഷണം നടത്തി. ഒന്നും കിട്ടിയില്ലെന്നും സുധാകരൻ കൂച്ചിത്തേര്‍ത്തു. മാസപ്പടി വിവാദത്തില്‍ അച്ഛനും മകളും കൈക്കൂലി വാങ്ങിയെന്നും കെപിസിസി പ്രസിഡന്‍റ് വിമര്‍ശിച്ചു. എന്ത് സേവനം നൽകി എന്ന് വീണ വിശദീകരിച്ചിട്ടില്ലെന്നും കെ സുധാകരൻ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Follow Us:
Download App:
  • android
  • ios